For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: മെഡല്‍ പ്രതീക്ഷയോട ഇന്ത്യ ഗോദയിലേക്ക്, ആദ്യ അങ്കം സോനം മാലിക്കിന്റേത്

പ്രീക്വാര്‍ട്ടറിലാണ് സോനം മല്‍സരിക്കുന്നത്

1

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള ഗുസ്തി മല്‍സരങ്ങള്‍ക്കു ചൊവ്വാഴ്ച തുടക്കമാവും. വനിതകളുടെ 62 കിഗ്രാം വിഭാഗത്തില്‍ സോനം മാലിക്കാണ് ഇന്ത്യക്കു വേണ്ടി ആദ്യ മല്‍സരത്തിനിറങ്ങുന്നത്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ വിജയി കൂടിയായ മംഗോളിയയുടെ ബൊലോതൂയ കുറേലെക്കുവാണ് സോനത്തിന്റെ ഒന്നാം റൗണ്ടിലെ എതിരാളി. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സാക്ഷി മാലിക്കിനെ മറികടന്നാണ് സോനം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ജയിച്ചാല്‍ സോനത്തിനു ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടാം. രാവിലെ 8.30നാണ് മല്‍സരം ആരംഭിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നു തവണ സാക്ഷിയെ പരാജയപ്പെടുത്തിയതോടെയാണ് യുവതാരമായ സോനം ശ്രദ്ധിക്കപ്പെടുന്നത്. ഇത്തവണ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രായം കുറഞ്ഞ രണ്ടു താരങ്ങളിലൊരാള്‍ കൂടിയാണ് ഈ 19 കാരി. ഇതേ പ്രായമുള്ള അന്‍ഷു മാലിക്കും രാജ്യത്തിനായി ഗോദയിലിറങ്ങുന്നുണ്ട്. ദേശീയ വനിതാ ടീം കോച്ചായ കുല്‍ദീപ് മാലിക്കാണ് സോനത്തെ പരിശീലിപ്പക്കുന്നത്.

IND vs ENG: അവന്‍ ടീമിന്റെ നിര്‍ണ്ണായക താരം, എന്നാല്‍ ആ പിഴവ് ആവര്‍ത്തിക്കാതെ നോക്കണം- ലക്ഷ്മണ്‍

ആദ്യ ടെസ്റ്റ് പടിവാതിലില്‍, മറ്റൊരു താരവും പരുക്ക് പറ്റി പുറത്ത്; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി!

2019ലെ കാഡെറ്റ് ലോക ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ വിജയിയാണ് സോനം. ഈ വര്‍ഷം നടന്ന ഏഷ്യന്‍ ചാംപ്യഷിപ്പിള്‍ വെള്ളി സ്വന്തമാക്കിയ കുറേലെക്കുവിനെതിരായ പ്രീക്വാര്‍ട്ടര്‍ പോരാട്ടം ഇന്ത്യന്‍ യുവതാരത്തിനു കടുപ്പമാവുമെന്നുറപ്പാണ്. അനുഭവസമ്പത്തും മംഗോളിയന്‍ താരത്തിനു മുതല്‍ക്കൂട്ടാണ്. ലോക ചാംപ്യന്‍ഷിപ്പില്‍ ആദ്യത്തെ എട്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തിട്ടുള്ള താരം കൂടിയാണ് കുറേലെക്കു.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ മംഗോളിയന്‍ താരത്തെ മലര്‍ത്തിയടിക്കാനായാല്‍ ലോക മൂന്നാം നമ്പറായ ബ്രസീലിന്റെ ലെയ്ല്‍ ന്യൂന്‍സ്- ഈജിപ്തിന്റെ തെയ്ബ് മുസ്തഫ എന്നിവര്‍ തമ്മിലുള്ള മല്‍സരത്തിലെ വിജയിയെയാണ് സോനത്തിനു നേരിടേണ്ടി വരിക. ഈ മല്‍സരത്തിലെ ഫേവറിറ്റായ ന്യൂന്‍സിനെ കീഴടക്കണമെങ്കില്‍ ഇന്ത്യന്‍ താരത്തിനു അസാധാരണ പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ഇനി ക്വാര്‍ട്ടറും ജയിച്ചാല്‍ സെമി ഫൈനലില്‍ ഒരുപക്ഷെ ലോക ചാംപ്യന്‍ കൂടിയായ ജപ്പാന്റെ യുക്കാക്കോ കവായിയയായിരിക്കം സോനത്തിന്റെ എതിരാളി.

അതേസമയം, ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കു ഇതുവരെ നേടാനായത് വെറും രണ്ടു മെഡലുകളാണ്. ഭാരോദ്വഹനം, ബാഡ്മിന്റണ്‍ എന്നിവയിലായിരുന്നു ഇത്. ബോക്‌സിങില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്. വലിയ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിങിലും അമ്പെയ്ത്തിലും ഇന്ത്യക്കു വെറും കൈയോടെ മടങ്ങേണ്ടി വന്നിരുന്നു.

Story first published: Friday, August 27, 2021, 12:01 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+