Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇന്ത്യയുടെ ആദ്യ സംഘം ടോക്കിയോയില്‍, എത്തിയത് സെയ്‌ലിങ് ടീം

1

ടോക്കിയോ: ഒളിംപിക് ഗെയിംസിനു ഇനി 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയുടെ ആദ്യത്തെ സംഘം ടോക്കിയോയിലെത്തി. സെയ്‌ലിങ് ടീമാണ് ഇവിടെയെത്തിയിരിക്കുന്നത്. വരുണ്‍ തക്കര്‍, കെസി ഗണപതി, വിഷ്ണു ശരവണന്‍, നേക്ര കുമനന്‍ എന്നിവരാണ് സംഘത്തിലുള്ളത്. നാലു സെയിലര്‍മാര്‍ക്കൊപ്പം അവരുടെ കോച്ചുമാരും ഇവിടെയെത്തിക്കഴിഞ്ഞു. മൂന്നു ദിവസം ഇവര്‍ക്കെല്ലാം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. അതിനു ശേഷമായിരിക്കും ഒളിംപിക് വില്ലേജിലേക്കു പ്രവേശിക്കുക.

2

വരുണ്‍, ഗണപതി എന്നിവര്‍ 49er ക്ലാസ് ഇനത്തിലാണ് ഇന്ത്യക്കു വേണ്ടി മല്‍സരിക്കുക. വിഷ്ണു ശരവണന്റെ ഇനം ലേസര്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസാണ്. ആദ്യമായി ഒളിംപിക്‌സ് സെയ്‌ലിങിനു യോഗ്യത നേടിയ ഇന്ത്യന്‍ വനിതാ താരമായ നേത്ര ലേസര്‍ റേഡിയല്‍ ഇവന്റിലാണ് രാജ്യത്തെ പ്രതിനിധീകരിക്കുക. ലേസര്‍ സ്റ്റാര്‍ഡേര്‍ഡ് ക്ലാസ്, ലേസര്‍ റേഡിയല്‍ ഇവന്റുകള്‍ ആരംഭിക്കുന്നത് ഈ മാസം 25നാണ്. 49er ഇവന്റ് 27നും തുടങ്ങും.

ഇന്ത്യന്‍ സെയിലിങ് ടീമിന്റെ ഷെഡ്യൂള്‍

ജൂലൈ 25 (ഞായര്‍, 8.30-2.30)
ലേസര്‍ മെന്‍ (വിഷ്ണു ശരവണന്‍)
ലേസര്‍ റേഡിയല്‍ വുമണ്‍ (നേത്ര കുമനന്‍)

ജൂലൈ 27 (ചൊവ്വ, 8.30-2.30)
49er മെന്‍ (കെസി ഗണപതി, വരുണ്‍ തക്കര്‍).

അതേസമയം, ഒളിംപിക്‌സിനായി 126 പേരുള്‍പ്പെട്ട സംഘത്തെയാണ് ഇന്ത്യ ഇത്തവണ ടോക്കിയോയില്‍ അണിനിരത്തുന്നത്. 18 കായിക ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമുണ്ടാവും. 2016ലെ റിയോ ഒളിംപിക്‌സില്‍ ഇത്രയും ഇനങ്ങളില്‍ ഇന്ത്യയുടെ പങ്കാളിത്തമില്ലായിരുന്നു.

ഇന്ത്യ മല്‍സരിക്കുന്ന കായിക ഇനങ്ങള്‍
അമ്പെയ്ത്ത്
അത്‌ലറ്റിക്‌സ്
ബാഡ്മിന്റണ്‍
ബോക്‌സിങ്
അശ്വാഭ്യാസം
ഫെന്‍സിങ്
ഹോക്കി
ഗോള്‍ഫ്
ജിംനാസ്റ്റിക്‌സ്
ജൂഡോ
റോവിങ്
സെയ്‌ലിങ്
ഷൂട്ടിങ്
നീന്തല്‍
ടേബിള്‍ ടെന്നീസ്
ടെന്നീസ്
ഭാരോദ്വഹനം
ഗുസ്തി.

Story first published: Tuesday, July 13, 2021, 18:13 [IST]
Other articles published on Jul 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+