Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: മിക്‌സഡ് ടീം പങ്കാളി അതാനു ആയിരുന്നെങ്കില്‍ ഫലം മാറിയേനെ- ദീപിക

1

ടോക്കിയോ ഒളിംപിക്‌സ് അമ്പെയ്ത്തില്‍ ഒരു മെഡല്‍ പോലുമില്ലാതെ തല കുനിച്ചാണ് ഇന്ത്യന്‍ അമ്പെയ്ത്ത് ടീം മടങ്ങുന്നത്. ഇന്നു പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തില്‍ അതാനു ദാസിലായിരുന്നു അവസാന പ്രതീക്ഷ. പക്ഷെ അദ്ദേഹം പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം വനിതകളില്‍ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലിലും തോറ്റു പുറത്തായിരുന്നു. മിക്‌സഡ് ടീമിനത്തില്‍ തന്റെ പങ്കാളിയായി പ്രവീണ്‍ ജാദവ് വന്നതില്‍ ഇപ്പോള്‍ അതൃപ്തി തുറന്നു പറഞ്ഞിരിക്കുകയാണ് ദീപിക.

ഭര്‍ത്താവ് കൂടിയായ അതാനു ദാസും താനുമായിരുന്നു മിക്‌സഡ് ടീമിനത്തില്‍ മല്‍സരിച്ചിരുന്നതെങ്കില്‍ ഒരുപക്ഷെ ഫലം മറ്റൊന്ന് ആവുമായിരുന്നുവെന്നു ദീപിക വ്യക്തമാക്കി. പ്രവീണ്‍ ജാദവും ദീപികയുമായിരുന്നു മിക്‌സഡ് ടീമിനത്തില്‍ ഇറങ്ങിയത്. പക്ഷെ ആദ്യറൗണ്ടില്‍ തന്നെ ഇവര്‍ തോറ്റു പുറത്താവുകയായിരുന്നു. ഈ വര്‍ഷം പാരീസില്‍ നടന്ന ലോകകപ്പ് അമ്പെയ്ത്തില്‍ ദീപിക-അതാനു സഖ്യമായിരുന്നു മിക്‌സഡ് ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇവര്‍ സ്വര്‍ണം നേടുകയും ചെയ്തിരുന്നു. ഇത്തവണ ഒളിംപിക്‌സില്‍ വ്യക്തിഗത ഇനം യോഗ്യതാ റൗണ്ടില്‍ അതാനുവിനെ ജാദവ് പിന്നിലാിയാക്കിയിരുന്നു.

2

എല്ലാം അവസാനിച്ചു കഴിഞ്ഞു. ഇനി നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ മിക്‌സഡ് ടീമിനത്തില്‍ അതാനുവിനൊപ്പം തന്നെ മല്‍സരിക്കാമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നെങ്കില്‍ ഫലം ഒരുപക്ഷെ മറ്റൊന്നായി മാറുമായിരുന്നുവെന്നു ദീപിക വ്യക്തമാക്കി. പോഡിയത്തില്‍ ഫിനിഷ് ചെയ്യാന്‍ വേണ്ട ഗുണം ഒരാള്‍ വളര്‍ത്തിക്കൊണ്ടു വരുന്നതാണ്. ഒരു ടീമില്‍ ഏകോപനവും ആശയവിനിമയവും ആവശ്യവുമാണ്. അതു വളരെ പ്രധാപ്പെട്ട കാര്യം തന്നെയാണ്.

ഒരുപാട് വര്‍ഷങ്ങളായി ഞങ്ങള്‍ അധ്വാനിക്കുകയാണ്, എന്നാല്‍ അവസാനം ലക്ഷ്യത്തിലെത്തുന്നതോടെ എല്ലാം പെട്ടെന്നു അവസാനിക്കുകയും ചെയ്യുന്നു. ഒരു പ്രകടനത്തിന്റെ പേരിലാണ് നിങ്ങള്‍ ഞങ്ങളെ വിലയിരുത്തുന്നത്. പക്ഷെ മൂന്ന്-നാലു വര്‍ഷമായി ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനം നിങ്ങള്‍ വിലയിരുത്തുന്നില്ലെന്നും ദീപിക ചൂണ്ടിക്കാട്ടി.

തീരുമാനങ്ങളെടുക്കുമ്പോള്‍ ദയവു ചെയ്ത് അതു ശക്തമായിരിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. മുമ്പത്തെ പ്രകടനങ്ങള്‍ പരിഗണിക്കുകയും വേണം. ഞങ്ങളും മനുഷ്യരാണ്, അതുകൊണ്ടു തന്നെ തെറ്റുകള്‍ സംഭവിക്കും. മനപ്പൂര്‍വ്വം ഞങ്ങള്‍ തെറ്റുകള്‍ ചെയ്യാറില്ല. ബ്രേക്കെടുക്കാന്‍ പോലും ഞങ്ങള്‍ക്കു അവസരം ലഭിക്കാറില്ല. മുഴുവന്‍ സമയങ്ങളിലും ട്രയല്‍സും വിവിധ ചാംപ്യന്‍ഷിപ്പുകളുമുണ്ടാവും. വിവാഹത്തിനു ശേഷം ഞങ്ങള്‍ക്കു എവിടെയും പോവാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ വീടുണ്ടാക്കിയെങ്കിലും ഇതുവരെ അവിടെ പോവാനായിട്ടില്ല. എട്ടു മാസങ്ങള്‍ക്കു മുമ്പായിരുന്ന ഞങ്ങള്‍ അവസാനമായി വീട്ടില്‍ പോയതെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 31, 2021, 15:31 [IST]
Other articles published on Jul 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+