Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഗെയിംസിന് ഇനി ദിവസങ്ങള്‍ മാത്രം, ഇന്ത്യന്‍ അത്‌ലറ്റുകള്‍ പരിശീലനമാരംഭിച്ചു

1

ടോക്കിയോ: വിശ്വകായിക മാമാങ്കമായ ഒളിംപിക്‌സ് ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇവിടെയെത്തിയ ഇന്ത്യന്‍ അത്‌ലറ്റുകള്‍ പരിശീലനം ആരംഭിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു ഇന്ത്യയുടെ ആദ്യ ബാച്ച് ടോക്കിയോയിലെത്തിയത്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച ശേഷം അത്‌ലറ്റുകള്‍ ഗെയിംസ് വില്ലേജിലേക്കു മാറുകയും ചെയ്തിരുന്നു. അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരി, അതാനു ദാസ്, ടേബിള്‍ ടെന്നീസ് താരങ്ങളായ ജി സത്യന്‍, അചന്ദ ശരത്കമല്‍, ബാഡ്മിന്റണ്‍ താരങ്ങളായ പിവി സിന്ധു, ബി സായ്പ്രണീത്, ഒരേയൊരും ജിംനാസ്റ്റിക്‌സ് താരം പ്രണതി നായിക്ക് എന്നിവരാണ് തിങ്കളാഴ്ച മുതല്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്.

ഇന്നു രാവിലെയായിരുന്നു അമ്പെയ്ത്തിലെ താരദമ്പതികള്‍ കൂടിയായ ദീപികയും അതാനുവും യുമെനിഷിമ പാര്‍ക്കില്‍ വച്ച് അമ്പെയ്ത്തില്‍ പരിശീലനം നടത്തിയത്. കന്നി ഒളിംപിക് മെഡലെന്ന ലക്ഷ്യവുമായിട്ടാണ് ടിടി താരങ്ങളായ സത്യന്‍, ശരത്കമല്‍ എന്നിവരുടെ പടയൊരുക്കം. കോച്ച് മനോഹര്‍ ശര്‍മയുടെ കീഴിലായിരുന്നു ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ ഏക സാന്നിധ്യമായ പ്രണതി പരിശീലിച്ചത്.

2

ബാഡ്മിന്റണ്‍ താരങ്ങളായ സിന്ധു, പ്രണീത് എന്നിവര്‍ പരിശീലിച്ചത് സിംഗിള്‍സ് കോച്ചായ പാര്‍ട്ട് ടെയ് സാങിന്റെ മേല്‍നോട്ടത്തിലായിരുന്നു. പുരുഷ ഡബിള്‍സ് ജോടികളായ ചിരാഗ് ഷെട്ടി, സാത്വിക് സായിരാജ് റാങ്കിറെഡ്ഡി എന്നിവരുടെ പരിശീലനം കോച്ച് മത്യാസ് ബോയ്ക്കു കീഴിലായിരുന്നു.

ഇന്ത്യയുടെ സെയ്‌ലിങ് ടീമായിരുന്നു ഒളിംപിക്‌സിനായി ആദ്യം ടോക്കിയോയിലെത്തിയത്. അവര്‍ ഞായറാഴ്ച പരിശീലനമാരംഭിച്ചിരുന്നു. സയ്‌ലിങില്‍ വി ശരവണന്‍, നേത്ര കുമനന്‍, കെസി ഗണപതി, വരുണ്‍ തക്കര്‍ എന്നിവരാണ് ഇന്ത്യക്കു വേണ്ടി മല്‍സരിക്കുക. കഴിഞ്ഞയാഴ്ചയായിരുന്നു സെയ്‌ലിങ് ടീം ടോക്കിയോയിലെത്തിയത്. 15 പേരുള്‍പ്പെടുന്ന ഇന്ത്യയുടെ ശക്തമായ ഷൂട്ടിങ് ടീമും ഇന്നു പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഗെയിംസിനായി ഇന്ത്യയില്‍ നിന്നെത്തുന്ന അത്‌ലറ്റുകള്‍ മൂന്നു ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന് നേരത്തേ സംഘാടക സമിതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇതു പിന്‍വലിക്കുകയായിരുന്നു. ഇത് അത്‌ലറ്റുകള്‍ക്കു ആശ്വാസമായിട്ടുണ്ട്.

Story first published: Monday, July 19, 2021, 17:11 [IST]
Other articles published on Jul 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+