Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ദേശീയ കോച്ചിന്റെ സഹായം തേടാന്‍ വിസമ്മതിച്ചു, ബത്ര കുരുക്കില്‍- നടപടി വന്നേക്കും

1

ടോക്കിയോ ഒളിംപിക്‌സിനിടെ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീമിന്റെ മുഖ്യ കോച്ചായ സൗമ്യദീപ് റോയിയുടെ സഹായം തേടാന്‍ വിസമ്മതിച്ച വനിതാ താരം മാനിക ബത്രയ്‌ക്കെതിരേ അച്ചടക്ക നടപടിക്കു സാധ്യത. താരത്തിന്റെ ഈ പെുമാറ്റത്തെ കടുത്ത അച്ചടക്കലംഘനമായിട്ടാണ് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്) കാണുന്നത്. അടുത്ത മാസമാദ്യം ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനും ബത്രയ്‌ക്കെതിരേ നടപടിയെടുക്കാനുമാണ് അധികൃതര്‍ ആലോചിക്കുന്നത്.

നാലു പേരുള്‍പ്പെടുന്ന ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് സംഘത്തോടൊപ്പം ടോക്കിയേക്കു യാത്ര തിരിച്ച ഏക കോച്ചാണ് റോയ്. 2006ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവും അര്‍ജുന അവാര്‍ഡ് വിജയിയും കൂടിയാണ് അദ്ദേഹം. പക്ഷെ ഒളിംപിക്‌സില്‍ തന്റെ മല്‍സരങ്ങള്‍ക്കിടെ റോയിയുടെ സഹായം ബത്ര ഒരിക്കല്‍പ്പോലും തേടാന്‍ കൂട്ടാക്കിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സഹായത്തിനായി ബത്ര തന്റെ പേഴ്‌സനല്‍ കോച്ചായ സന്‍മയ് പരഞ്ജ്‌പെയെ ടോക്കിയോയിലേക്കു ഒപ്പം കൂട്ടിയിരുന്നു. പക്ഷെ ഒപ്പം പരിശീലനം നടത്താന്‍ മാത്രമേ അദ്ദേഹത്തെ സംഘാടകര്‍ അനുവദിച്ചിരുന്നുള്ളൂ. ഇതു കാരണം ബത്രയുടെ മല്‍സരങ്ങള്‍ക്കിടെ ഫീല്‍ഡിലേക്കു വരാന്‍ പരഞ്ജപെയ്ക്കു സാധിച്ചിരുന്നില്ല.

2

മല്‍സരങ്ങള്‍ക്കിടെ മറ്റു താരങ്ങളെപ്പോലെ ദേശീയ കോച്ചായ റോയിയെ കോര്‍ട്ട് സൈഡില്‍ ഇരിക്കാന്‍ ബത്ര അനുവദിക്കണമായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്ന കോച്ചുമാണ്. ബത്രയുടെ അച്ചടക്കലംഘനത്തെക്കുറിച്ച് അടുത്ത മാസം ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ടിടിഎഫ് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ ബാനര്‍ജി ടോക്കിയോയില്‍ വച്ച് പിടിഐയോടു പറഞ്ഞു.

ഒളിംപിക്‌സിനു മുന്നോടിയായി സോനെപത്തില്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീമിന്റെ ദേശീയ ക്യാംപ് സംഘടിപ്പിച്ചിരുന്നു. മൂന്നാഴ്ചയോളം നീണ്ടുനിന്ന ക്യാംപില്‍ പക്ഷെ ബത്ര മൂന്നു ദിവസം മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. മത്രയെപ്പോലെ തന്നെ പുരുഷ താരം ജി സത്യനും തന്റെ പേഴ്‌സനല്‍ കോച്ചിനെ ടോക്കിയോയിലേക്കു ഒപ്പം കൂട്ടിയിരുന്നു. പക്ഷെ ബത്രയെപ്പോലെ ആയിരുന്നില്ല സത്യന്‍. തന്റെ മല്‍സരങ്ങള്‍ക്കിടെ ദേശീയ കോച്ചായ റോയിയുടെ സഹായം തേടുകയും കോര്‍ണറില്‍ ഇരിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.

ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഇന്നു അസ്തമിച്ചിരുന്നു. പുരുഷ സിംഗിള്‍സില്‍ വെറ്ററന്‍ താരം അജന്ത ശരത് കമലായിരുന്നു ഇന്ത്യയുടെ അവസാനത്തെ മെഡല്‍ പ്രതീക്ഷ. പക്ഷെ ഇന്നു നടന്ന പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യനും ചൈനീസ് താരവുമായ മാ ലോങിനോടു തോറ്റ് ശരക് കമല്‍ പുറത്തായിരുന്നു. ലോക റാങ്കിങില്‍ 62ാം സ്ഥാനത്തുള്ള ബത്ര 32ാം റൗണ്ടിലാണ് പരാജയമേറ്റു വാങ്ങിയത്.

Story first published: Tuesday, July 27, 2021, 23:20 [IST]
Other articles published on Jul 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+