Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഷൂട്ടിങ് 'ദുരന്തം' പൂര്‍ണം, ഇന്ത്യക്കു അവസാന ഇനത്തിലും മെഡലില്ല

1

ടോക്കിയോ ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യന്‍ ദുരന്തം പൂര്‍ത്തിയായി. അവസാന ഇനത്തിലും മെഡലില്ലാതെയാണ് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ അവസാനിപ്പിച്ചത്. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലായിരുന്നു ഇന്നു ഇന്ത്യ മല്‍സരിച്ചത്. ഈയിനത്തിലെങ്കിലും മെഡല്‍ നേടി ഇന്ത്യന്‍ ഷൂട്ടര്‍മാര്‍മാര്‍ നാണക്കേട് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല. ഫൈനലിലേക്കു പോലും യോഗ്യത നേടാനാവാതെയാണ് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ പുറത്തായത്.

വെറ്ററന്‍ താരം സഞ്ജീവ് രാജ്പുത്, ഐശ്വരെ പ്രതാപ് സിങ് തോമര്‍ എന്നിവരായിരുന്നു ഇന്ത്യക്കു വേണ്ടി ഉന്നംവച്ചത്. ആകെയുള്ള 1200 പോയിന്റില്‍ 1167 പോയിന്റ് ലഭിച്ച തോമര്‍ 22ാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ 1157 പോയിന്റ് ലഭിച്ച രാജ്പുത് 32ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. യോഗ്യതാ റൗണ്ടില്‍ ആദ്യത്തെ എട്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തവര്‍ മാത്രമാണ് ഫൈനലിലേക്കു യോഗ്യത നേടിയത്.

ഇത്തവണത്തെ ഗെയിംസില്‍ 15 ഷൂട്ടര്‍മാരായിരുന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരേയൊരു താരത്തിനു മാത്രമേ ഫൈനലിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ബാക്കിയെല്ലാവരും യോഗ്യതാ റൗണ്ടില്‍ തന്നെ തല കുനിച്ച് മടങ്ങുകയായിരുന്നു. പുരുഷന്മാരുേെട 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സൗരഭ് തിവാരിക്കായിരുന്നു ഫൈനലിലേക്കു മുന്നേറാനായത്. പക്ഷെ മെഡല്‍ പോരാട്ടത്തില്‍ അദ്ദേഹത്തിനു ഏഴാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ.

IND vs ENG: മൂന്ന് കാര്യങ്ങളില്‍ ഇന്ത്യക്ക് ആശങ്ക, എങ്ങനെ പരിഹാരം കാണും? കോലി വിയര്‍ക്കും

IND vs ENG:'ഇംഗ്ലണ്ടിനെ വീഴ്ത്തും, ഇന്ത്യ ടെസ്റ്റ് പരമ്പര നേടും', വെറുതെ പറയുന്നതല്ല, മൂന്ന് കാരണങ്ങളിതാ

ഇന്നു നടന്ന 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ യോഗ്യതാ റൗണ്ടില്‍ മികച്ച തുടക്കമായിരുന്നു യുവതാരമായ തോമറുടേത്. മുട്ട് കുത്തി നിന്നുകൊണ്ടുള്ള ആദ്യയിനത്തിലെ നാലു സീരീസില്‍ രണ്ടു തവണ തോമറിന് 100 സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞു. ഈയിനം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. 397 ആയിരുന്നു തോമറിന് ലഭിച്ച ആകെ സ്‌കോര്‍ (99, 100, 98, 100).

പക്ഷെ അടുത്ത രണ്ടു ഇനങ്ങളിലും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. പ്രോണ്‍, നിന്നുകൊണ്ടുള്ള ഇനം എന്നിവയില്‍ ഫ്‌ളോപ്പായതടെ തോമറിന്റെ ഫൈനല്‍ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. എന്നാല്‍ രാജ്പുത് തുടക്കം മുതല്‍ മോശം ഫോമിലായിരുന്നു. മൂന്നു ഇനങ്ങളിലും ശരാശരി പ്രകടനം മാത്രമേ പരിചയസമ്പന്നനായ അദ്ദേഹത്തിനു കാഴ്ചവയ്ക്കാനായുള്ളൂ.

അതേസമയം, ഇന്നു നടന്ന വനിതകളുടെ 200 മീറ്റര്‍ റേസില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ദ്യുതി ചന്ദ് സെമി ഫൈനല്‍ കാണാതെ പുറത്തായി. ഒളിംപിക് സ്റ്റേഡിയത്തിലെ രണ്ടാമത്തെ ട്രാക്കില്‍ നടന്ന നാലാമത്തെ ഹീറ്റ്‌സില്‍ ഏഴാമത്തെയും അവസാനത്തെയും സ്ഥാനത്തായിരുന്നു താരം ഫിനിഷ് ചെയ്തത്. 23.85 സെക്കന്റിലായിരുന്നു മല്‍സരം പൂര്‍ത്തിയാക്കിയത്. സീസണില്‍ ദ്യുതിയുടെ ഏറ്റവും മികച്ച സമയം കൂടിയായിരുന്നു ഇതെങ്കിലും ഫൈനലിലെത്താന്‍ ഇതു മതിയായിരുന്നില്ല. 22.11 സെക്കന്റില്‍ പൂര്‍ത്തിക്കിയ ക്രിസ്റ്റിന്‍ എംബോമയാണ് ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയം കൊണ്ട് ഫിനിഷ് ചെയ്തത്. 22.20 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കയുടെ ഗബ്രിയെല്ലെ തോമസ് രണ്ടാംസ്ഥാനക്കാരിയുമായി.

വനിതകളുടെ ഹോക്കിയില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കു യോഗ്യത നേടിയതാണ് ഇന്ത്യയുടെ ഇന്നത്തെ ഏറ്റവും വലിയ നേട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിനു ഇന്ത്യ വീഴ്ത്തുകയായിരുന്നു. ഗുര്‍ജീത് കൗറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. 41 വര്‍ഷങ്ങള്‍ക്കു ശേഷം പുരുഷ ടീം സെമിയിലേക്കു യോഗ്യത നേടിയതിനു പിന്നാലെയാണ് വനിതകളും അവിസ്മരണീയ നേട്ടം കുറിച്ചിരിക്കുന്നത്.

Story first published: Thursday, August 26, 2021, 12:29 [IST]
Other articles published on Aug 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+