Olympics 2021: സെയ്‌ലിങില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ താരങ്ങള്‍

ടോക്കിയോ ഒളിംപിക്‌സ് സെയ്‌ലിങില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ആറു റേസുകള്‍ പൂര്‍ത്തിയായപ്പോള്‍ പുരുഷന്‍മാരുടെ ലേസര്‍ ഇവന്റില്‍ ഇന്ത്യയുടെ വിഷ്ണു ശരവണന് തിളങ്ങാനായില്ല. അഞ്ചും ആറു റേസുകളില്‍ യഥാക്രമം 23ഉം 22ഉം സ്ഥാനങ്ങളിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. വനിതകളുടെ ലേസര്‍ റിഡയല്‍ ഇവന്റില്‍ നേത്ര കുമന്‍ രണ്ടു റേസുകളില്‍ 32, 38 സ്ഥാനങ്ങള്‍ കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.
നാലു റേസുകളും മെഡല്‍ റേസുകളും കൂടിയാണ് ഇനി ഈ ഇവന്റില്‍ ശേഷിക്കുന്നത്. റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങളാവട്ടെ ഏറെ പിന്നിലുമാണ്. ഒരുപാട് റേസുകളുള്‍പ്പെട്ടതാണ് ഒരു ഇവന്റ്. ഫിനിഷ് ചെയ്യുന്ന പൊസിഷന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്കു പോയിന്റ് നല്‍കുന്നത്. ജയിച്ചാല്‍ ഒരു പോയിന്റ്, രണ്ടാംസ്ഥാനത്തിനു രണ്ടു പോയിന്റ് എന്നിങ്ങനെ ക്രമത്തിലാണ് ലഭിക്കുന്നത്.
എന്നാല്‍ മെഡല്‍ റേസില്‍ സാധാരണ റേസിനേക്കാള്‍ ഇരട്ടി പോയിന്റാണ് നല്‍കുന്നത്. 10 വീതം റേസുകള്‍ പൂര്‍ത്തിയായ ശേഷം അടുത്ത മാസം ഒന്നിനാണ് പുരുഷന്‍മാരുടെ ലേസര്‍ ഇനത്തിലും വനിതകളുടെ ലേസര്‍ റേഡിയല്‍ ഇനത്തിലും മെഡല്‍ റേസുകള്‍ നടക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications