Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: തുഴച്ചിലില്‍ മെഡലില്ല, എങ്കിലും ഇന്ത്യക്കു അഭിമാനിക്കാം

1

ടോക്കിയോ ഒളിംപിക്‌സ് റോവിങില്‍ ഇന്ത്യക്കു വീണ്ടും നിരാശ. പുരുഷന്‍മാരുടെ ലൈറ്റ്‌വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗത്തില്‍ അര്‍ജുന്‍ലാല്‍ ജാട്ട്, അരവിന്ദ് സിങ് സഖ്യം പുറത്തായി. 11ാം സ്ഥാനത്താണ് ഇന്ത്യന്‍ ജോടി ഫിനിഷ് ചെയ്തത്. മെഡല്‍ നേടാനായില്ലെങ്കിലും ഈ പ്രകടനത്തില്‍ ഇരുവര്‍ക്കും അഭിമാനിക്കാം. കാരണം ഈയിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷ് കൂടിയാണിത്.

ഫൈനല്‍ ബിയില്‍ 6.29.66 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സഖ്യം അഞ്ചാംസ്ഥാനത്തെത്തുകയായിരുന്നു. ഇതു മെഡല്‍ റൗണ്ടായിരുന്നില്ല. ഓവറോള്‍ സ്ഥാനമെടുത്താല്‍ 11ാംസ്ഥാനത്ത് എത്താനെ അര്‍ജുന്‍, അരവിന്ദ് ജോടിക്കായുള്ളൂ. ഫൈനല്‍ എ റേസില്‍ അയര്‍ലാന്‍ഡിനാണ് സ്വര്‍ണം ലഭിച്ചത്. ജര്‍മനി വെള്ളിയും ഇറ്റലി വെങ്കലവും കരസ്ഥമാക്കി.

അര്‍ജുന്‍, അരവിന്ദ് ജോടിയുടെ മെഡല്‍ പ്രതീക്ഷ ബുധനാഴ്ച അവസാനിച്ചിരുന്നു. രണ്ടാം സെമി ഫൈനലില്‍ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്തതോടെയായിരുന്നു ഇത്. ആറു ടീമുകള്‍ അണിനിരന്ന രണ്ടാം സെമിയില്‍ 6.24.41 സെക്കന്റിലായിരുന്നു ഇരുവരും ഫിനിഷ് ചെയ്തത്. ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കു മാത്രമേ സെമി സാധ്യതയുണ്ടായിരുന്നുള്ളൂ.

സെമിയിലെത്തിയതു തന്നെ ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്. കാരണം ഒളിംപിക്‌സ് റോവിങില്‍ ഇന്ത്യന്‍ തുഴച്ചില്‍ താരങ്ങള്‍ സെമിയിലേക്കു യോഗ്യത നേടിയത് ഇതാദ്യമായിരുന്നു. അര്‍ജിന് ടീമില്‍ ബോവറുടെ റോളാണെങ്കില്‍ അരവിന്ദ് സ്‌ട്രോക്കറാണ്. ശനിയാഴ്ച നടന്ന ഹീറ്റ്‌സില്‍ അഞ്ചാംസ്ഥാനത്തായിരുന്നു ഇവര്‍ ഫിനിഷ് ചെയ്തത്.

അതേസമയം, ഇന്ത്യക്കു ഇന്നു മോശമല്ലാത്ത ദിവസമാണ് ഇന്ന്. മല്‍സരിച്ച പല ഇനങ്ങളിലും വിജയം നേടാന്‍ കഴിഞ്ഞു. പുരുഷ ഹോക്കിയില്‍ അര്‍ജന്റീനയെ 3-1നു തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടിയിരുന്നു. ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യ നോക്കൗട്ട്‌റൗണ്ടില്‍ സ്ഥാനമുറപ്പിച്ചത്.

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൂപ്പര്‍ താരവും ഉറച്ച മെഡല്‍ പ്രതീക്ഷയുമായ പിവി സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടിയിട്ടുണ്ട്. ഡെന്‍മാര്‍ക്ക് താരം മിയ ബിഷ്‌ഫെല്‍റ്റിനെയാണ് അവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. കഴിഞ്ഞ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ വിജയി കൂടിയാണ് സിന്ധു. ബോക്‌സിങ് പുരുഷ വിഭാഗം 91 കിഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ അദ്ദേഹം ഇടിച്ചുവീഴ്ത്തുകയായിരുന്നു. അടുത്ത മല്‍സരത്തിലും വിജയം ആവര്‍ത്തിക്കാനായാല്‍ സതീഷിന് മെഡലുറപ്പിക്കാം.

Story first published: Thursday, July 29, 2021, 11:29 [IST]
Other articles published on Jul 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+