For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: അമ്പെയ്ത്തില്‍ ഇന്ത്യ മുന്നോട്ട്, പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍

പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്താനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്

1

ടോക്കിയോ ഒളിംപിക്‌സ് അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്താനെയാണ് ഇന്ത്യ 6-2നു പരാജയപ്പെടുത്തിയത്. അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായ് എന്നിവരുള്‍പ്പെട്ട ടീമാണ് ഇന്ത്യക്കു വേണ്ടി മല്‍സരിക്കാനിറങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം ഇന്നു തന്നെ നടക്കും. രാവിലെ 10.15നാണ് ഈ മല്‍സരം ആരംഭിക്കുക. ദക്ഷിണ കൊറിയയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യ- കസാക്കിസ്താന്‍ പ്രീക്വാര്‍ട്ടറിലെ ആദ്യ സെറ്റ് ആവേശകരമായിരുന്നു. 55-54ന്റെ വിജയവുമായി ഇന്ത്യ ഈ സെറ്റ് പിടിച്ചെടുക്കുകയും ചെയ്തു. ആദ്യ സെറ്റില്‍ 9, 9, 8, 9, 10, 10 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. കസാക്കിസ്താന്റേത് 10, 9, 9, 8, 8, 10 എന്നിങ്ങനെയായിരുന്നു.

രണ്ടാം സെറ്റിലും ഇന്ത്യ മികവ് തുടര്‍ന്നു. 52-50നായിരുന്നു ഈ സെറ്റ് അതാനു ദാസും സംഘവും വരുതിയിലാക്കിയത്. രണ്ടാം സെറ്റില്‍ 10, 9, 9, 8, 7, 9 എന്നിങ്ങനെ ഇന്ത്യ സ്‌കോര്‍ ചെയ്തപ്പോള്‍ കസാക്കിസ്താന്‍ 8, 8, 8, 9, 9, 8 എന്നിങ്ങനെയും നേടി.എന്നാല്‍ മൂന്നാം സെറ്റില്‍ കസാക്കിസ്താന്‍ തിരിച്ചടിച്ചു. 57-56നായിരുന്നു അവരുടെ വിജയം. മൂന്നാം സെറ്റില്‍ മൂന്നു തവണ 10's നേടാന്‍ കസാക്കിസ്താനു കഴിഞ്ഞു. 10, 10, 9, 9, 10, 9 എന്നിങ്ങനെയായിരുന്നു അവരുടെ സ്‌കോര്‍. ഇന്ത്യയുടേത്- 10, 9, 9, 8, 10, 10.

നാലാം സെറ്റില്‍ ഇന്ത്യ തിരിച്ചുവന്നു. നാലാം സെറ്റില്‍ 10, 8, 9, 9, 10, 10 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ പ്രകടനം. കസാക്കിസ്താന്റെ സ്‌കോര്‍- 9, 9, 10, 7, 9, 10. 56-54ന്റെ വിജയത്തോടെ ഇന്ത്യ കസാക്കിസ്താന്റെ കഥ കഴിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക മുന്നേറുകയും ചെയ്തു.

Story first published: Monday, July 26, 2021, 7:44 [IST]
Other articles published on Jul 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+