Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: സെയ്‌ലിങില്‍ ഇന്ത്യന്‍ താരം ഒരു റേസില്‍ മൂന്നാമത്! പക്ഷെ ഓവറോള്‍ 20ാമന്‍

1

ടോക്കിയോ ഒളിംപിക്‌സ് സെയ്‌ലിങില്‍ ഇന്ത്യന്‍ പുരുഷ താരം വിഷ്ണു ശരവണന്‍ ഒരു റേസില്‍ മൂന്നാംസ്ഥാനത്തേക്കു ഫിനിഷ് ചെയ്‌തെങ്കിലും ഓവറോള്‍ 20ാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 35 സെയ്‌ലര്‍മാര്‍ മല്‍സരിച്ച ലേസര്‍ ഇവന്റിലെ ഒമ്പതാമത്തെ റേസിലായിരുന്നു വിഷ്ണു മൂന്നാമനായത്. ഇതു മെഡല്‍ പോരാട്ടമായിരുന്നില്ല. അദ്ദേഹത്തിന്റെ മെഡല്‍ പ്രതീക്ഷ നേരത്തേ അസ്തമിച്ചിരുന്നു. ഒമ്പതാം റേസില്‍ മൂന്നാമതെത്തിയ വിഷ്ണു പക്ഷെ അടുത്ത റേസില്‍ 15ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇതോടെ 35 പേരില്‍ 20ാംസ്ഥാനം കൊണ്ട് താരം തൃപ്തിപ്പെടുകയും ചെയ്തു. 156 നെറ്റ് പോയിന്റാണ് വിഷ്ണുവിനു നേടാനായത്.

എന്നാല്‍ പുരുഷന്‍മാരുടെ സ്‌കിഫ് 49er മല്‍സരത്തില്‍ ഇന്ത്യന്‍ ജോടികളായ കെസി ഗണപതി- വരുണ്‍ തക്കര്‍ എന്നിവര്‍ 17, 11, 16 സ്ഥാനങ്ങളിലായിരുന്നു മൂന്നു റേസുകളിലായി ഫിനിഷ് ചെയ്തത്. 19 പേര്‍ പങ്കെടുത്ത റേസില്‍ ഇവര്‍ക്കു ലഭിച്ചത് 17ാംസ്ഥാനമായിരുന്നു. നെറ്റ് പോയിന്റാവട്ടെ 116ഉം.

വനിതകളുടെ ലേസര്‍ റേഡിയല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം നേത്ര കുമനന്‍ വീണ്ടും നിരാശപ്പെടുത്തി. 44 പേര്‍ മാറ്റുരച്ച റേസില്‍ 251 നെറ്റ് പോയിന്റുമായി 35ാംസ്ഥാനത്താണ് നേത്രയ്ക്കു ഫിനിഷ് ചെയ്യാനായത്. ഒമ്പത്, 10 റേസുകളില്‍ യഥാക്രമം 37, 38 സ്ഥാനങ്ങളിലെത്താനേ അവര്‍ക്കായുള്ളൂ. ഇനി മെഡല്‍ റേസ് മാത്രമാണ് ഈയിനത്തില്‍ ബാക്കിയുള്ളത്.

അതേസമയം, എട്ടാം ദിനമായ ഇന്ത്യക്കു ഇന്നു പൊതുവെ നല്ല ദിവസമായിരുന്നു. ഈ ഗെയിംസിലെ രണ്ടാമത്തെ മെഡല്‍ ഇന്ത്യ ഉറപ്പിച്ച ദിവസം കൂടിയായിരുന്നു ഇത്. വനിതകളുടെ ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹയ്‌നാണ് മെഡല്‍ ഉറപ്പാക്കിയത്. ചൈനീസ് തായ്‌പേയിയുടെ നിയന്‍ ചിന്‍ ചാനിനെ പരാജയപ്പെടുത്തി അവര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടി.

ബാഡ്മിന്റണിലും ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വകയുണ്ട്. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവും ടോക്കിയോയില്‍ ഈയിനത്തില്‍ ശേഷിക്കുന്ന ഏകതാരവുമായ പിവി സിന്ധു സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനീസ് താരം അകാനെ യമഗുച്ചിയെയാണ് സിന്ധു 21-13, 22-20നു പരാജയപ്പെടുത്തിയത്. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു ഇനമായ അമ്പെയ്ത്തില്‍ പക്ഷെ നിരാശ നേരിട്ടു. വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോടായിരുന്നു ദീപികയ്ക്കു അടിതെറ്റിയത്.

ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ വിജയം കൊയ്തു. രാവിലെ നടന്ന നിര്‍ണായകമായ പൂള്‍ മല്‍സരത്തില്‍ വനിതാ ടീം അയര്‍ലാന്‍ഡിനെ 1-0നു കീഴടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ കാക്കുകയും ചെയ്തു. പുരുഷ ടീം തങ്ങളുടെ അവസാനത്തെ പൂള്‍ മല്‍സരത്തില്‍ ജപ്പാനെ 5-3ന് മുക്കി. ഇന്ത്യ നേരത്തേ തന്നെ ക്വാര്‍ട്ടറിലെത്തിയിരുന്നു.

അത്‌ലറ്റിക്‌സില്‍ ഇന്നു ട്രാക്കും ഫീല്‍ഡും ഉണര്‍ന്നെങ്കിലും മല്‍സരിച്ച ഇന്ത്യന്‍ താരങ്ങളെല്ലാം പുറത്തായി. 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ അവിനാഷ് സേബ്ള്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം കൂടിയായ എംപി ജാബിര്‍, 100 മീറ്റര്‍ ഹീറ്റ്‌സില്‍ വനിതാ താരം ദ്യുതി ചന്ദ്, 4-400 മീറ്റര്‍ മിക്‌സഡ് റിലേ ടീം എന്നിവരാണ് ഫൈനലിലെത്താതെ പുറത്തായത്.

Story first published: Friday, July 30, 2021, 19:44 [IST]
Other articles published on Jul 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+