Olympics 2021: ലോക രണ്ടാം നമ്പറിനെ വീഴ്ത്തി, പിന്നാലെ ഒന്നാംനമ്പറിനോടു തോറ്റു- ജാദവ് പുറത്ത്

ടോക്കിയോ ഒളിംപിക്‌സ് അമ്പെയ്ത്ത് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ജാദവിന്റെ പ്രയാണം റൗണ്ട് 32ല്‍ അവസാനിച്ചു. ലോക ഒന്നാംനമ്പറും അമേരിക്കന്‍ താരവുമായ ബ്രാഡി അലിസണിനോടു 0-6നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. കുറച്ചു മുമ്പ് നടന്ന റൗണ്ട് 64ല്‍ ലോക രണ്ടാംനമ്പര്‍ ഫ്രഞ്ച് താരം ഗല്‍സാന്‍ ബസാര്‍സപ്പോവിനെ ഞെട്ടിച്ചായിരുന്നു ജാദവിന്റെ മുന്നേറ്റം. എന്നാല്‍ ലോക ഒന്നം നമ്പറിന്റെ മിന്നുന്ന ഫോമിനു മുന്നില്‍ ഇന്ത്യന്‍ താരത്തിനു മറുപടിയില്ലായിരുന്നു.

മൂന്നു സെറ്റുകള്‍ നീണ്ട റൗണ്ട് 32 പോരാട്ടത്തില്‍ 28-27, 27-26, 26-23 എന്നിങ്ങനെ സ്‌കോറിനാണ് ബ്രാഡി ജാദവിനെ മുട്ടുകുത്തിച്ചത്. ഒന്നാം സെറ്റില്‍ ജാദവിന്റെ സ്‌കോര്‍ 9, 8, 10 എന്നിങ്ങനെയാണ് ഇന്ത്യന്‍ താരം നേടിയതെങ്കില്‍ 9, 10, 9 എന്നിങ്ങനെയായിരുന്നു ബ്രാഡിയുടെ സ്‌കോര്‍. രണ്ടാം സെറ്റിലും നേരിയ വ്യത്യാസത്തിലാണ് ജാദവ് കീഴടങ്ങിയത്. 10, 9, 7 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. അമേരിക്കന്‍ താരത്തിന്റെ സ്‌കോര്‍ 7, 10, 9 എന്നതായിരുന്നു. മൂന്നാം സെറ്റില്‍ പക്ഷെ ജാദവ് ഏറെ പിന്നിലേക്കു പോയി. രണ്ടു പേര്‍ക്കും 10 നേടാന്‍ മൂന്നാം സെറ്റിലായില്ല. ജാദവിന്റെ സ്‌കോര്‍ 8, 8, 7ഉം ബ്രാഡിയുടേത് 8, 9, 9ഉം ആയിരുന്നു.

ബ്രാഡിക്കെതിരായ മല്‍സരത്തില്‍ സാഹചര്യങ്ങള്‍ ജാദവിനു അനുകൂലമായിരുന്നില്ല. ശക്തമായ കാറ്റ് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. ആദ്യ രണ്ടു സെറ്റുകളിലും ഇഞ്ചോടിഞ്ച് പൊരുതിയാണ് അദ്ദേഹം കീഴടങ്ങിയത്. ആദ്യ സെറ്റില്‍ രണ്ടാമത്തെ ശ്രമം എട്ടില്‍ കലാശിച്ചതാണ് ജാദവിനു വിനയായി മാറിയത്. ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ ബ്രാഡി ഈ സെറ്റ് കൈക്കലാക്കുകയും ചെയ്തു.

രണ്ടാം സെറ്റിലും ജാദവ് നന്നായി തന്നെയാണ് തുടങ്ങിയത്. പക്ഷെ മൂന്നാമത്തെ ശ്രമത്തിലെ പിഴവ് തോല്‍വിക്കു വഴിയൊരുക്കുകയായിരുന്നു. ആദ്യ ശ്രമത്തില്‍ 10ഉം രണ്ടാം ശ്രമത്തില്‍ 9ഉം നേടി അദ്ദേഹം മുന്നിലായിരുന്നു. മറുവശത്ത് 7, 10 എന്നിങ്ങനെയായിരുന്നു അനേരിക്കന്‍ താരത്തിന്റെ സ്‌കോര്‍. എന്നാല്‍ മൂന്നാം ശ്രമത്തില്‍ ജാദവിന് ഏഴു മാത്രം നേടാനായപ്പോള്‍ ഒമ്പത് നേടി അമേരിക്കന്‍ താരം നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, July 28, 2021, 13:40 [IST]
Other articles published on Jul 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X