For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഉന്നം പിഴച്ച് ഇന്ത്യ, ഭേക്കറിനും ദേസ്വാളിനും ഫൈനല്‍ യോഗ്യതയില്ല

10 മീറ്റര്‍ എയര്‍ പിസ്റ്റളിലായിരുന്നു ഇരുവരും മല്‍സരിച്ചത്

1

ടോക്കിയോ ഒളിംപിക്സില്‍ മൂന്നാം ദിനം ഇന്ത്യക്കു നിരാശയോടെ തുടക്കം. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങിലായിരുന്നു ഇന്ത്യ ഇന്നു ആദ്യ മല്‍സരിച്ചത്. ഈയിനത്തില്‍ ഇന്ത്യക്കു ഫൈനലിലെത്താനായില്ല. ഇന്ത്യന്‍ താരങ്ങളായ മനു ഭേക്കറും യശസ്വിനി ദേസ്വാളും യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്താവുകയായിരുന്നു. യോഗ്യതാ റൗണ്ടില്‍ മനു 12ാംസ്ഥാനത്തും യശസ്വിനി 13ാംസ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ഈയിനത്തില്‍ ലോക റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള താരങ്ങള്‍ കൂടിയായിരുന്നു മനുവും യശസ്വിനിയും. അതുകൊണ്ടു തന്നെ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷകള്‍ കൂടിയായിരുന്നു രണ്ടു പേരും. എന്നാല്‍ ഫൈനലിലേക്കു പോലും യോഗ്യത നേടാന്‍ കഴിയാതെ ഇരുവരും നിരാശപ്പെടുത്തുകയായിരുന്നു.53 പേര്‍ യോഗ്യതാ റൗണ്ടില്‍ മാറ്റുരച്ചിരുന്നു. ഇവരില്‍ എട്ടു പേരാണ് ഫൈനലില്‍ കടന്നത്.

ലോക രണ്ടാം റാങ്കുകാരി കൂടിയായ മനുവിന് നേരിയ വ്യത്യാസത്തിലാണ് ഫൈനല്‍ നഷ്ടമായത്. 575 പോയിന്റാണ് കന്നി ഒളിംപിക്‌സില്‍ ഇറങ്ങിയ താരത്തിനു യോഗ്യതാ റൗണ്ടില്‍ ലഭിച്ചത്. മല്‍സരത്തിനിടെ ചില പിസ്റ്റളിന്റെ ചില പ്രശ്‌നങ്ങളും മനുവിന്റെ പ്രകടനത്തെ ബാധിച്ചു. ഇതു കാരണം മൂന്നാമത്തെ സീരീസില്‍ 19 കാരിക്കു അഞ്ചു മിനിറ്റോളം ഷൂട്ട് ചെയ്യാനും കഴിഞ്ഞില്ല.

അഞ്ചാമത്തെ സീരീസില്‍ 98 നേടാന്‍ മനുവിനു കഴിഞ്ഞെങ്കിലും ഇടയ്ക്കു നേരിട്ട പ്രശ്‌നങ്ങള്‍ താരത്തെ സമ്മര്‍ദ്ദത്തിലാക്കിയതായി കാണപ്പെട്ടു. എന്നാല്‍ ലോക ഒന്നാംനമ്പര്‍ യശസ്വിനി 574 പോയിന്റോടെ മനുവിനു പിറകില്‍ 13സ്ഥാനക്കാരിയാവുകയായിരുന്നു.

ടോക്കിയോയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നായിരുന്നു ഷൂട്ടിങ്. എന്നാല്‍ ഇതുവരെ മല്‍സരിച്ച മൂന്ന് മെഡല്‍ ഇനങ്ങളിലും ഇന്ത്യക്കു പ്രതീക്ഷ കാക്കാനായില്ല. ഒരിനത്തില്‍ മാത്രമാണ് ഇന്ത്യ ഫൈനല്‍ കളിച്ചത്. ശനിയാഴ്ച പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇഇനത്തില്‍ സൗരഭ് ചൗധരിക്കായിരുന്നു ഫൈനലിലില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചത്. പക്ഷെ അദദ്ദേഹത്തിനു ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. മറ്റൊരു താരമായ അഭിഷേക് വര്‍മ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യതാ റൗണ്ടില്‍ ലോക ഒന്നാംനമ്പര്‍ എളവേനില്‍ വളാരിവനും ലോക റെക്കോര്‍ഡുകാരിയും സീനിയര്‍ താരവുമാ അപൂര്‍വി ചന്ദേലയ്ക്കും ഫൈനലില്‍ കടക്കാനായില്ല.

Story first published: Sunday, July 25, 2021, 7:35 [IST]
Other articles published on Jul 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+