Olympics 2021: നീന്തല്‍ക്കുളത്തില്‍ നിരാശ- മാനയും ശ്രീഹരിയും സെമി കാണാതെ പുറത്ത്

ടോക്കിയോ: ഒളിംപിക്‌സില്‍ നീന്തലില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. വനിതകളില്‍ മാന പട്ടേലിനും പുരുഷന്‍മാരില്‍ ശ്രീഹരി നടരാജിനും സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലായിരുന്നു മാന മല്‍സരിക്കാനിറങ്ങിയത്. കരിയറിലെ ആദ്യ ഒളിംപിക്‌സിനെത്തിയ താരം ഹീറ്റ്‌സില്‍ രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 1.05.20 സെക്കന്റിലായിരുന്നു മാന മല്‍സരം പൂര്‍ത്തിയാക്കിയത്. സിംബാബ് വെയുടെ ഡൊണാറ്റ കെറ്റെയ് 1.02.73 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഒന്നാമതെത്തുകയായിരുന്നു. ഹീറ്റ്‌സില്‍ ഓവറോള്‍ പരിഗണിക്കുമ്പോള്‍ മാനയുടെ സ്ഥാനം 39 ആയിരുന്നു. ആദ്യത്തെ 16 സ്ഥാനക്കാരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടിയത്.
എന്നാല്‍ പുരുഷന്‍മാരുടെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലായിരുന്നു ശ്രീഹരി മാറ്റുരച്ചത്. മൂന്നാമത്തെ ഹീറ്റ്‌സില്‍ ഇറങ്ങിയ താരം 54.31 സെക്കന്റില്‍ അഞ്ചാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഓവറോള്‍ ഹീറ്റ്‌സില്‍ 27ാമതായിരുന്നു ശ്രീഹരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications