Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഷൂട്ടിങില്‍ മോശം പ്രകടനം തുടരുന്നു, സ്‌കീറ്റ് ഇനത്തില്‍ ഫൈനല്‍ യോഗ്യതയില്ല

1

ടോക്കിയോ: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യയുടെ കഷ്ടകാലം തുടരുകയാണ്. നാലാം ദിനവും ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യക്കു പിഴയ്ക്കുന്നതാണ് കണ്ടത്. പുരുഷന്‍മാരുടെ സ്‌കീറ്റ് ഇനത്തില്‍ ഇന്ത്യയുടെ മെയ്‌രജ് അഹമ്മദ് ഖാന്‍, അംഗാദ് വീര്‍ സിങ് ബാജ്വ എന്നിവര്‍ ഫൈനലിലെത്താനാവാതെ പുറത്തായി. ഇതോടെ ഇന്ന് മെഡല്‍ നേടാനുള്ള രണ്ടാമത്തെ അവസരവും ഇന്ത്യക്കു നഷ്ടമായി. ഇനി മറ്റു മെഡല്‍ ഇനങ്ങളിലൊന്നും ഇന്നു ഇന്ത്യ മല്‍സരിക്കുന്നില്ല. സ്‌കീറ്റ് യോഗ്യതാ റൗണ്ടില്‍ നിരാശാജനകമായ പ്രകടനമായിരുന്നു അംഗാദും മെയ്‌രജും നടത്തിയത്. അഞ്ചു സീരീസുകളിലായി അംഗാദ് 120 പോയിന്റുമായി 18ാം സ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ 117 പോയിന്റോടെ 25ാം സ്ഥാനത്തായിരുന്നു മെയ്‌രജ്. ആദ്യത്തെ ആറു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തവര്‍ക്കു മാത്രമാണ് ഫൈനലിലേക്കു യോഗ്യത ലഭിച്ചത്.

രണ്ടു ദിവസം നീണ്ടതായിരുന്നു യോഗ്യതാ മല്‍സരങ്ങള്‍. യോഗ്യതാ റൗണ്ടിന്റെ രണ്ടാംദിനം അംഗാദിന്റെ തുടക്കം ആദ്യ ദിനത്തിലേക്കാള്‍ മോശമായിരുന്നു. റണ്ട് ഫോറില്‍ രണ്ടു ടാര്‍ജറ്റുകള്‍ അദ്ദേഹം നഷ്ടപ്പെടുത്തി. ഇതോടെ അംഗാദ് ആദ്യ 15 സ്ഥാനങ്ങളില്‍ നിന്നും പുറത്താവുകയും ചെയ്തു. ആദ്യദിനം മൂന്നു റൗണ്ടുകളിലായി രണ്ടു ടാര്‍ജറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു മിസ്സ് ആയിരുന്നുള്ളൂ. ഈ പ്രകടനം അംഗാദിനു ഫൈനല്‍ സാധ്യത നല്‍കുകയും ചെയ്തിരുന്നു. ആദ്യത്തെ മൂന്നു സീരീസുകളില്‍ 25, 24, 24 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

മറുഭാഗത്ത് ആദ്യദിനത്തിലെ മൂന്നാം റൗണ്ടിലെ ഫ്‌ളോപ്പ് ഷോയില്‍ നിന്നും മെയ്‌രജ് രണ്ടാംദിനവും മുക്തനായില്ല. മൂന്നു ടാര്‍ജറ്റുകള്‍ അദ്ദേഹം ആദ്യദിനം നഷ്ടപ്പെടുത്തിയിരുന്നു. ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കുമ്പോഴേക്കും ഇന്ത്യയുടെ രണ്ടു പേരുടെയും മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. അവസാന റൗണ്ടില്‍ അംഗാദ് 24ഉം മെയ്‌രജ് 23 ആണ് സ്‌കോര്‍ ചെയ്തത്.

ഞായറാഴ്ചയും ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യക്കു വലിയ തിരിച്ചടി നേരിട്ടിരുന്നു. വനികളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മനു ഭേക്കര്‍, യശസ്വിനി ദേസ്വാള്‍ എന്നിവര്‍ക്കു ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ദീപക് കുമാര്‍, ദിവ്യാന്‍ഷ് സിങ് എന്നിവര്‍ക്കും ഫൈനലിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഷൂട്ടിങില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ സൗരഭ് തിവാരി മാത്രമാണ് ഇന്ത്യയില്‍ നിന്നും ഫൈനലില്‍ മല്‍സരിച്ച ഏക താരം. പക്ഷെ ഫൈനലില്‍ അദ്ദേഹം ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.

Story first published: Monday, July 26, 2021, 17:17 [IST]
Other articles published on Jul 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+