Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ദീപികയ്ക്കു ലക്ഷ്യം പിഴച്ചു, അമ്പെയ്ത്തില്‍ മെഡലില്ല- ക്വാര്‍ട്ടറില്‍ പുറത്ത്

1

ടോക്കിയോ ഒളിംപിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വനിതാ താരം ദീപിക കുമാരി പുറത്തായി. വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. ഏകപക്ഷീയമായ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍ സാനിനോടാണ് ദീപിക നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെട്ടത്. സ്‌കോര്‍ 6-0.

ഒന്നാം സീഡ് കൂടിയായ കൊറിയന്‍ താരം തുടക്കം മുതല്‍ മിന്നുന്ന ഫോമിലായിരുന്നു. എന്നാല്‍ ദീപികയ്ക്കാവട്ടെ തൊട്ടതെല്ലാം പിഴയ്ക്കുകയും ചെയ്തു. ആദ്യ സെറ്റിലെ മൂന്നു ശ്രമങ്ങളിലും 10 സ്‌കോര്‍ ചെയ്യാന്‍ ആന്‍ സാനു സാധിച്ചു. എന്നാല്‍ ദീപികയ്ക്കു രണ്ടെണ്ണമാണ് 10ലേക്കു തൊടുക്കാനായത്. ആദ്യ ശ്രമം ഏഴില്‍ കലാശിച്ചതോടെ സെറ്റ് 30-27ന് കൊറിയന്‍ താരം പിടിച്ചെടുത്തു.

മുന്‍ മല്‍സരങ്ങളിലേതു പോലെ രണ്ടാം സെറ്റില്‍ ദീപിക രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല. ആദ്യ ശ്രമം 10ലെത്തിച്ച് മികച്ച രീതിയില്‍ ദീപിക തുടങ്ങിയെങ്കിലും അടുത്ത രണ്ടു അസ്ത്രങ്ങളും പാളിപ്പോയി. രണ്ടും ഏഴിലായിരുന്നു തറച്ചത്. മറുഭാഗത്ത് ആദ്യത്തെ ശ്രമത്തില്‍ 9ഉം രണ്ടാമത്തേതില്‍ 10നും നേടിയ ആന്‍ സാന്‍ മൂന്നാം ശ്രമത്തില്‍ ഏഴാണ് സ്‌കോര്‍ ചെയ്തത്. എങ്കിലും 26-24ന് താരം സെറ്റ് കൈക്കലാക്കി.

മൂന്നാം സെറ്റില്‍ രണ്ടു പേര്‍ക്കും 10 സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ആദ്യ ശ്രമത്തില്‍ എട്ടും അടുത്ത രണ്ടു ശ്രമങ്ങളില്‍ ഒമ്പത് വീതവുമാണ് കൊറിയന്‍ താരത്തിനു ലഭിച്ചത്. ദീപികയ്ക്കാവട്ടെ തുടക്കം പാളി. ആദ്യ ശ്രമത്തില്‍ ഏഴിലേക്കു അസ്ത്രം തൊടുക്കാനേ അവര്‍ക്കായുള്ളൂ. രണ്ടാമത്തേതില്‍ എട്ടും മൂന്നാമത്തേതില്‍ ഒമ്പതും നേടിയെങ്കിലും മല്‍സരം കൈവിട്ടുപോയിരുന്നു. 26-24നായിരുന്നു ആന്‍ സാന്‍ സെറ്റ് പിടിച്ചെടുത്തത്. ഒപ്പം അവസാന നാലിലേക്കു മുന്നേറുകയും ചെയ്തു.

അതേസമയം, ഇന്നു ഇന്ത്യ ഒരിനത്തില്‍ മെഡല്‍ ഉറപ്പാക്കിക്കഴിഞ്ഞു. വനിതകളുടെ ബോക്‌സിങിലായിരുന്നു ഇത്. ഇന്ത്യന്‍ താരം ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ സെമി ഫൈനലിലേക്കു യോഗ്യത നേടിയിട്ടുണ്ട്. ചൈനീസ് തായിപേയിയുടെ നിയെന്‍ ചിന്‍ ചാനിനെയാണ് ഇന്ത്യ താരം 4-1നു തകര്‍ത്തുവിട്ടത്.

Story first published: Friday, July 30, 2021, 12:09 [IST]
Other articles published on Jul 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+