Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ലക്ഷ്യം പിഴയ്ക്കാതെ ദീപിക, പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത്

1

ടോക്കിയോ ഒളിംപിക്‌സ് അമ്പെയ്ത്തില്‍ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ മെഡല്‍ പ്രതീക്ഷ അസ്തമിച്ചെങ്കിലും വനിതകളില്‍ സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് ദീപിക കുമാരി. മിന്നുന്ന വിജയവുമായി ദീപിക പ്രീക്വാര്‍ട്ടറിലേക്കു യോഗ്യത നേടി. അമേരിക്കയുടെ ജെന്നിഫര്‍ മ്യുസിനോ ഫെര്‍ണാണ്ടസിനെയാണ് റൗണ്ട് 32ല്‍ ഇന്ത്യന്‍ താരം 6-4ന്റെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ആവേശകരമായ മല്‍സരത്തില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ദീപിക വിജയം കൊയ്തത്. ആദ്യ സെറ്റില്‍ 26-25നായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം. പക്ഷെ ദീപിക തളര്‍ന്നില്ല. രണ്ടാം സെറ്റില്‍ ഗംഭീര മറുപടി നല്‍കി. 28-25നായിരുന്നു ഇന്ത്യന്‍ താരം സെറ്റ് കൈക്കലാക്കിയത് (2-2).

മൂന്നാം സെറ്റിലും ദീപിക മികവ് തുടര്‍ന്നു. 27-25ന്റെ വിജയവുമായി ഇന്ത്യന്‍ താരം കളിയില്‍ 4-2നു മുന്നിലെത്തി. പക്ഷെ നാലാം സെറ്റില്‍ അമേരിക്കന്‍ താരം തിരിച്ചടിച്ചു. 25-24ന്റെ വിജയത്തോടെ ജെന്നഫര്‍ സ്‌കോര്‍ 4-4 ആക്കി മാറ്റി. നിര്‍ണായകമായ അവസാന സെറ്റില്‍ ദീപിക ഒരിക്കല്‍ക്കൂടി മികവിലേക്കുയരുന്നതാണ് കണ്ടത്. 26-25ന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ സെറ്റും മല്‍സരവും ഇന്ത്യന്‍ താരം കരസ്ഥമാക്കുകയും ചെയ്തു.

ഇന്നു തന്നെ നടന്ന റൗണ്ട് 64 മല്‍സരത്തില്‍ ഭൂട്ടാന്‍ താരം കര്‍മയെ പരാജയപ്പെടുത്തിയാണ് ദീപിക റൗണ്ട് 32ലേക്കു മുന്നേറിയത്. ആദ്യ സെറ്റില്‍ 10 നേടിയില്ലെങ്കിലും 8-9-9 എന്ന സ്‌കോര്‍ ഇന്ത്യന്‍ താരത്തിനു ലീഡ് നേടാന്‍ അധികമായിരുന്നു. രണ്ടാംസെറ്റിലും 8-9-9 എന്നിങ്ങനെ നേടിയ ദീപിക 4-0ന്റെ ലീഡ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ ഫോം തുടര്‍ന്ന അവര്‍ 6-0ന്റെ ഏകപക്ഷീയ വിജയവുമായി റൗണ്ട് 32ലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.

അമ്പെയ്ത്തില്‍ ഇന്ത്യക്കു ഇന്നു ആശ്വസിക്കാന്‍ വക നല്‍കുന്നത് ദീപികയുടെ മുന്നേറ്റം മാത്രമാണ്. പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തില്‍ തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ് എന്നിവര്‍ ഇന്ത്യക്കായി മല്‍സരിച്ചിരുന്നെങ്കിലും രണ്ടു പേര്‍ക്കും റൗണ്ട് 32ല്‍ കാലിടറുകയായിരുന്നു. ലോക രണ്ടാം നമ്പര്‍ താരത്തെ വീഴ്ത്തിയാണ് ജാദവ് തുടങ്ങിയതെങ്കിലും റൗണ്ട് 32ല്‍ ലോക ഒന്നാം റാങ്കുകാരനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

Story first published: Wednesday, July 28, 2021, 15:56 [IST]
Other articles published on Jul 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+