Olympics 2021: ടേബിള്‍ ടെന്നീസില്‍ അചന്ദ ശരത് കമലിനു ചരിത്ര വിജയം, പ്രീക്വാര്‍ട്ടറില്‍

ടോക്കിയോ: ഒളിംപിക്‌സ് ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ വെറ്ററന്‍ താരം അചന്ദ ശരത് കമല്‍ ത്രസിപ്പിക്കുന്ന വിജയവുമായി പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. കരിയറില്‍ ഇതാദ്യമായിട്ടാണ് അദ്ദേഹം ഒളിംപിക്‌സിന്റെ പ്രീക്വാര്‍ട്ടറിലേക്കു യോഗ്ത നേടിയത്. ആവേശകരമായ രണ്ടാംറൗണ്ട് പോരാട്ടത്തില്‍ പോര്‍ച്ചുഗലിന്റെ തിയാഗോ അപോലോനിയയെയാണ് 39 കാരനായ ശരത് 4-2നു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-11, 11-8, 11-5, 9-11, 11-6, 11-9.
പങ്കെടുത്ത കഴിഞ്ഞ മൂന്നു ഗെയിംസുകളിലും സാധിക്കാത്ത നേട്ടമാണ് ഇത്തവണ ശരത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഇഞ്ചോടിഞ്ച് പൊരുതിയാണ് പോര്‍ച്ചുഗീസ് താരമായ തിയാഗോയോ അദ്ദഹം മുട്ടുകുത്തിച്ചത്. ആദ്യ ഗെയിം ദയനീയായി കൈവിട്ട ശേഷമാണ് ശരത് മല്‍സരത്തിലേക്കു ശക്തമായി തിരിച്ചുവന്നത്. 2-11ന് ആദ്യ ഗെയിമില്‍ നിഷ്പ്രഭനായെങ്കിലും അടുത്ത രണ്ടു ഗെയിമുകളും 11-8, 11-5ന് നേടി അദ്ദേഹം 2-1ന്റെ ലീഡ് നേടി. എന്നാല്‍ നാലാം ഗെയിമില്‍ തിരിച്ചടിച്ച തിയാഗോ സെറ്റ് 9-11ന് കൈക്കലാക്കി. ശരത് വിട്ടുകൊടുത്തില്ല. അഞ്ചും ആറും ഗെയിമുകള്‍ പിടിച്ചെടുത്ത അദ്ദേഹം കന്നി പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തെന്ന ഒളിംപിക്‌സ് കരിയറിലെ ഏറ്റവും വലിയ നേട്ടം കുറിക്കുകയായിരുന്നു.
പതിഞ്ഞ താളത്തിലായിരുന്നു ശരത് മല്‍സരത്തില്‍ തുടങ്ങിയത്. ആദ്യ ഗെയിമില്‍ വെറും നാലു മിനിറ്റ് കൊണ്ട് അദ്ദേഹം കീഴടങ്ങിയിരുന്നു. പിന്നീടായിരുന്നു ശരത് തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്തത്. ആറു ഗെയിമുകളിലായി ആകെ 55 പോയിന്റ് നേടിയാണ് അദ്ദേഹം പ്രീക്വാര്‍ട്ടര്‍ ടിക്കറ്റെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ലീഡ് നേടി എതിരാളിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചതാണ് ശരത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications