Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics: അമേരിക്കയ്ക്കു ഷോക്ക്, ജിംനാസ്റ്റിക്‌സ് സൂപ്പര്‍ താരം ബൈല്‍സ് ഫൈനലിനിടെ് പിന്‍മാറി!

1

ജിംനാസ്റ്റിക്‌സിലെ സൂപ്പര്‍ സ്റ്റാറെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയുടെ വനിതാ താരം സിമോണ്‍ ബൈല്‍സ് ഫൈനലിനിടെ തികച്ചും നാടകീയമായി പിന്‍മാറി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം. ഇതോടെ ഒളിംപിക്‌സില്‍ ബൈല്‍സ് ഇനി തുടര്‍ന്നു പങ്കെടുക്കുമോയെന്ന കാര്യവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അരിയാക്ക് ജിംനാസ്റ്റിക്‌സ് സെന്ററില്‍ നടന്ന ഫൈനലിലെ ആദ്യ വോള്‍ട്ടില്‍ നിരാശാജനകമായ പ്രകടനമായിരുന്നു ബൈല്‍സ് കാഴ്ചവച്ചത്. ഇതിനു പിന്നാലെയായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി താരത്തിന്റെ പിന്‍മാറ്റം. തുടര്‍ന്നു അടുത്ത മൂന്ന് ഇനങ്ങളായ അണ്‍ ഈവന്‍ ബാര്‍സ്, ബീം, ഫ്‌ളോര്‍ എന്നിവയില്‍ മറ്റൊരു താരത്തെ അമേരിക്ക മല്‍സരിപ്പിക്കുകയായിരുന്നു.

വ്യക്തമാക്കാന്‍ സാധിക്കാത്ത ചില മെഡിക്കല്‍ പ്രശ്‌നങ്ങളാണ് ബൈല്‍സിനു നേരിടുന്നതെന്നും ഒളിംപിക്‌സില്‍ തുടര്‍ന്നു മല്‍സരിക്കാന്‍ സാധിക്കുമോയെന്നതിനെക്കുറിച്ച് ദിവസേനയുള്ള വിലയിരുത്തലിനു ശേഷമായിരിക്കും തീരുമാനിക്കുകയെന്നും അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഫൈനലിനിടെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ആദ്യ ഇനത്തിനു ശേഷം പിന്‍മാറിയെങ്കിലും ടീമംഗങ്ങള്‍ക്കു വേണ്ടി ആര്‍പ്പുവിളിച്ച് ബൈല്‍സ് ടീമിനൊപ്പം തന്നെ തുടര്‍ന്നിരുന്നു.

2016ലെ കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ നാലു സ്വര്‍ണ മെഡലുകളുമായി അമേരിക്കയ്ക്കു വേണ്ടി ബൈല്‍സ് മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ഇത്തവണയും സമാനമായൊരു പ്രകടനം തന്നെ അമേരിക്ക പ്രതീക്ഷിച്ചിരിക്കെയാണ് സൂപ്പര്‍ താരത്തിന്റെ അപ്രതീക്ഷിത പിന്‍മാറ്റമുണ്ടായിരിക്കുന്നത്. ഞായറാഴ്ച നടന്ന പ്രാഥമിക റൗണ്ട് മല്‍സരങ്ങളില്‍ ചില പ്രതീക്ഷിക്കാത്ത പിഴവുകള്‍ ബൈല്‍സിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. ഇവയെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാവാം ഫൈനലിനിടെ താരത്തെ പിന്‍മാറാന്‍ പ്രേരിപ്പിച്ചിരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഞായറാഴ്ച നടന്ന യോഗ്യതാ മല്‍സരത്തിനിടെ തനിക്കു സമ്മര്‍ദ്ദമുണ്ടായിരുന്നതായി 24കാരിയായ ബൈല്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ലോകത്തിന്റെ മുഴുവന്‍ ഭാരവും എന്റെ തോളിലുള്ളതു പോലെയാണ് എനിക്കു അനുഭവപ്പെടുന്നത്. സമ്മര്‍ദ്ദം ഇല്ലെന്നു തോന്നിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ ചില സമയങ്ങളില്‍ അതു താങ്ങാവുന്നതിലും അപ്പുറമാണ്. ഒളിംപിക്‌സെന്നത് ഒരു തമാശയല്ലെന്നും ബൈല്‍സ് ഇന്‍സ്റ്റഗ്രാമില്‍ വികാരധീനയായി കുറിച്ചിരുന്നു. ടോക്കിയോയില്‍ ഇനി ബൈല്‍സ് തുടര്‍ന്നു മല്‍സരിക്കുന്നില്ലെങ്കില്‍ അതു അവര്‍ സ്വര്‍ണമുറപ്പിച്ച മല്‍സരങ്ങളില്‍ അമേരിക്കയുടെ മെഡലുകളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം ഈയിനങ്ങളില്‍ പുതിയ ചാംപ്യന്‍മാര്‍ക്കും അവസരമൊരുക്കുമെന്നുറപ്പാണ്.

Story first published: Tuesday, July 27, 2021, 19:41 [IST]
Other articles published on Jul 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+