Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: തുടരെ നാലാം തവണയും സ്വര്‍ണം, ഗുസ്തിയില്‍ ക്യൂബന്‍ താരത്തിനു ചരിത്രനേട്ടം

1

ടോക്കിയോ ഒളിംപിക്‌സ് ഗുസ്തിയില്‍ സ്വര്‍ണം കരസ്ഥമാക്കിയതോടെ ചരിത്രം കുറിച്ചിരിക്കുകയാണ് ക്യൂബന്‍ പുരുഷ താരം മിജെയ്ന്‍ ലോപ്പസ്. 130 കിഗ്രാം ഗ്രെക്കോ റോമന്‍ ഗുസ്തിയില്‍ തുടര്‍ച്ചയായി നാലാമത്തെ ഗെയിംസിലാണ് അദ്ദേഹം പൊന്നണിഞ്ഞത്. ഗുസ്തിയില്‍ ഈ റെക്കോര്‍ഡ് കുറിച്ച രണ്ടാമത്തെ മാത്രം താരമാണ് ലോപ്പസ്. സ്വര്‍ണ മെഡലിനായുള്ള പോരാട്ടത്തില്‍ ജോര്‍ജിയയുടെ ലക്കോബി കജേയെയാണ് ലോപ്പസ് മലര്‍ത്തിയടിച്ചത്.

കഴിഞ്ഞ നാലു മല്‍സരങ്ങളിലും ഒരു പോയിന്റ് പോലും എതിരാളിക്കു വിട്ടുകൊടുക്കാതെയാണ് 38 കാരനായ ക്യൂബന്‍ താരം ചാംപ്യനായത്. ഇത്തവണ ഫൈനലില്‍ ലക്കോബിയെ 5-0നായിരുന്നു ലോപ്പസ് തകര്‍ത്തുവിട്ടത്. ഈ സ്വര്‍ണ മെഡല്‍ നേടത്തോടെ ജപ്പാനീസ് താരം കവോരി ഇക്കോയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് അദ്ദേഹം. ഗുസ്തിയില്‍ നാലു സ്വര്‍ണം നേടിയ ആദ്യ താരം ഇക്കോയായിരുന്നു.

ആദ്യ ടെസ്റ്റ് പടിവാതിലില്‍, മറ്റൊരു താരവും പരുക്ക് പറ്റി പുറത്ത്; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി!

അവനേക്കാള്‍ മികച്ചൊരു ഓപ്ഷനില്ല; ഇന്ത്യയ്ക്കായി ഈ താരം ഓപ്പണ്‍ ചെയ്യണമെന്ന് ലക്ഷ്മണ്‍

2008ലെ സിഡ്‌നി ഒളിംപിക്‌സിലാണ് ലോപ്പസിന്റെ സ്വര്‍ണ മെഡല്‍ വേട്ട തുടരുന്നത്. പിന്നീട് 2012ലെ ലണ്ടന്‍ ഒളിംപിക്‌സ്, 2016ലെ റിയോ ഒളിംപിക്‌സ് എന്നിവയിലും ഇതു നിലനിര്‍ത്തിയ അദ്ദേഹം ടോക്കിയോയിലും മെഡല്‍ കാത്തുസൂക്ഷിച്ചാണ് ചരിത്രത്തിന്റെ ഭാഗമായത്. ജപ്പാനീസ് താരമായ ഇക്കോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലായിരുന്നു 2004, 08, 12, 16 ഒളിംപിക്‌സുകളിലായിരുന്നു സ്വര്‍ണത്തിനു അവകാശിയായത്.

തുടര്‍ച്ചായി നാലു ഒളിംപിക്‌സുകളില്‍ നാലു മെഡലുകള്‍ നേടിയിട്ടുള്ള മറ്റു താരങ്ങള്‍ ഡെന്‍മാര്‍ക്കിന്റെ പോള്‍ എല്‍വ്‌സ്‌റ്റോം (സെയ്‌ലിങ്), അമേരിക്കയുടെ അല്‍ ഓര്‍ട്ടര്‍ (അത്‌ലറ്റിക്‌സ്), കാള്‍ ലൂയിസ് (അത്‌ലറ്റിക്‌സ്), മൈക്കല്‍ ഫെല്‍പ്‌സ് (നീന്തല്‍) എന്നിവരാണ്. എല്‍വ്‌സ്‌റ്റോം 1948 മുതല്‍ 60 വരെയായിരുന്നു തുടരെ നാലു സ്വര്‍ണം നേടിയത്. ഓര്‍ട്ടര്‍ 56 മുതല്‍ 68വരെയും ലൂയിസ് 84 മുതല്‍ 96 വരെയും ഫെല്‍പ്‌സ് 2004 മുതല്‍ 16 വരെയുമാണ് സ്വര്‍ണം കഴുത്തിലിട്ടത്.

Story first published: Friday, August 27, 2021, 12:04 [IST]
Other articles published on Aug 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+