Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: സാങ് തന്നെ 'ബട്ടര്‍ഫ്‌ളൈ ക്വീന്‍', നീന്തലില്‍ ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം

1

ചൈനയുടെ ബട്ടര്‍ഫ്‌ളൈ ക്വീനെന്നറിയപ്പെടുന്ന നീന്തല്‍ താരം സാങ് യുഫെ ഒളിംപിക് റെക്കോര്‍ഡ് പ്രകടനത്തോടെ സ്വര്‍ണത്തിന് അവകാശിയായി. വനിതകളുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലായിരുന്നു സാങ് ഉജ്ജ്വല പ്രകടനത്തോടെ ജേതാവായത്. രണ്ടു മിനിറ്റും 3.86 സെക്കന്റും കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയ സാങ് ഈയിനത്തില്‍ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. അമേരിക്കയുടെ റെഗന്‍ സ്മിത്ത്, ഹാലി ഫ്‌ളിക്കിങര്‍ എന്നിവരെ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കു പിന്തള്ളിയായിരുന്നു ചൈനീസ് സൂപ്പര്‍ താരത്തിന്റെ കുതിപ്പ്. നീന്തലില്‍ ഇത്തവണ ചൈനയ്ക്കു ലഭിച്ച ആദ്യ സ്വര്‍ണം കൂടിയാണിത്.

കഴിഞ്ഞ റിയോ ഒളിംപിക്‌സിന്റെ ഫൈനലില്‍ ആറാംസ്ഥാനം കൊണ്ടു തൃപ്തിപ്പെട്ട സാങ് ഗംഭീര തിരിച്ചുവരവാണ് ടോക്കിയോയില്‍ നടത്തിയത്. സ്വര്‍ണം നേടിയെന്നതു മാത്രമല്ല ഒളിംപിക് റെക്കോര്‍ഡും കുറിക്കാനായത് അവര്‍ക്ക് ഇരട്ടിമധുരമായി. ചൈനീസ് പുതുതലമുറയിലെ ഉദിച്ചുയരുന്ന താരങ്ങളിലൊരാളായാണ് സാങ് വിശേഷിപ്പിക്കപ്പെടുന്നത്. മുന്‍ ഒളിംപിക്, ലോക ചാംപ്യനായ സു യാങിന്റെ നിഴലില്‍ നിന്നാണ് സാങ് താരപദവിയിലേക്കുയര്‍ന്നത്. ഡോപ്പിങ് ലംഘനത്തെ തുടര്‍ന്നു നാലു വര്‍ഷത്തെ വിലക്ക് നേരിടുന്നതിനാല്‍ യാങ് ഇത്തണത്തെ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നില്ല.

2

2019ലെ ലോക ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവായിരുന്ന ഫ്‌ളിക്കിങ്ങറായിരുന്നു 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ സാങിന് വെല്ലുവിളിയുയര്‍ത്തിയത്. പക്ഷെ തുടക്കം മുതല്‍ ലീഡ് കാത്തുസൂക്ഷിച്ച ചൈനീസ് താരം എതിരാളിയെ മുന്നില്‍ കടക്കാന്‍ അനുവദിക്കാതെ സ്വര്‍ംത്തിലേക്കു നീന്തിക്കയറുകയായിരുന്നു.

Story first published: Thursday, July 29, 2021, 12:11 [IST]
Other articles published on Jul 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+