For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിംനാസ്റ്റിക്‌സിനായി ജീവിതം ഉഴിഞ്ഞുവെച്ചു, അത്ഭുതം സൃഷ്ടിച്ച കോച്ച്; ബേല കരോലിക്ക് വിട

ജിംനാസ്റ്റിക്കിലെ ഇതിഹാസ പരിശീലകന്‍ ബേല കരോലി വിടവാങ്ങി. 82ാം വയസിലാണ് ഐതിഹാസികമായ കരോലിയുടെ യാത്ര അവസാനിക്കുന്നത്. 1976ലെ ഒളിംപിക്‌സില്‍ 14ാം വയസില്‍ നദിയ കൊമനേച്ചി
റോമാനിയക്കായി സ്വര്‍ണ്ണ മെഡല്‍ നേടുമ്പോള്‍ പരിശീലകനായി കരോലിയുണ്ടായിരുന്നു. ഇതിന് ശേഷം അമേരിക്കയുടെ ജിംനാസ്റ്റിക് ടീമിനൊപ്പവും നിരവധി ഇതിഹാസങ്ങളെ വാര്‍ത്തെടുക്കാന്‍ കരോലിക്കായി.

1981ല്‍ അമേരിക്കയുടെ ജിംനാസ്റ്റിക് ടീമിനൊപ്പം ഒളിംപിക്‌സുകളില്‍ മെഡലുകള്‍ വാരിക്കൂട്ടാന്‍ പരിശീലകനെന്ന നിലയില്‍ കരോലിക്കായി. ജിംനാസ്റ്റിക്കിനെ ഒളിംപിക്‌സിലേക്ക് കൊണ്ടുവരാന്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആളുകളിലൊരാളാണ് അദ്ദേഹം. അമേരിക്കയിലെ ജിംനാസ്റ്റുകളുടെ നിലവാരം മെച്ചപ്പെടുത്താനും ഒളിംപിക്‌സുകളില്‍ സ്വര്‍ണ് മെഡല്‍ നേട്ടങ്ങളിലേക്കെത്തിക്കാനും പരിശീലകനെന്ന നിലയില്‍ കയോലിക്ക് സാധിച്ചു. മെഡലിനായി ഏതറ്റംവരെയും പോകുന്ന കഠിന പരിശീലന മുറകളുള്ള പരിശീലകനായിരുന്നു അദ്ദേഹം.

ചെറു പ്രായത്തില്‍ത്തന്നെ അമേരിക്കയിലെ യുവതികളെ ജിംനാസ്റ്റിക്കില്‍ ഒളിംപിക്‌സ് മെഡലിലേക്കെത്തിക്കാന്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം പരിശീലനം നടത്തിയിരുന്നതെന്ന് പിന്‍കാലത്ത് താരങ്ങള്‍ത്തന്നെ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. പല സൂപ്പര്‍ താരങ്ങളും പരിശീലകന്റെ കഠിനമായ രീതികളെക്കുറിച്ച് തുറന്ന് പറഞ്ഞതോടെ 2000ത്തിലെ ഒളിംപിക്‌സിന് ശേഷം അദ്ദേഹത്തിന് ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. ശാരീരകമായും മാനസികമായും താരങ്ങളെ ശക്തരാക്കി മാറ്റാന്‍ മറ്റാരും ഉപയോഗിക്കാത്ത പരിശീലന മുറകളും കരോലി സ്വീകരിച്ചിരുന്നു.

2010കളും അവസാനത്തില്‍ ലാറി നാസറുമായി ബന്ധപ്പെട്ട വിവാദങ്ങളും കരോലിക്ക് ചീത്തപ്പേരുണ്ടാക്കി. 18 വര്‍ഷക്കാലം അമേരിക്കയുടെ വനിതാ ജിംനാസ്റ്റിക് ടീമിന്റെ ഡോക്ടറായിരുന്ന ലാറി നാസര്‍. അവിടെ പ്രവര്‍ത്തിക്കുമ്പോള്‍ 100 കണക്കിന് യുവ അത്‌ലറ്റുകളെ ശാരീരികമായി ചൂഷണം ചെയ്തതിന്റെ പേരില്‍ അദ്ദേഹം ജയില്‍ ശിക്ഷക്ക് വിധേയനായിരുന്നു. ഈ സംഭവത്തില്‍ പല ജിംനാസ്റ്റിക് താരങ്ങളും കരോലിനെതിരേ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

bela karolyi

കരോലിനും ഈ സംവിധാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ അറിവോടെയാണ് ഇത്തരം ചൂഷണങ്ങള്‍ നടന്നിരുന്നതെന്നും പല പ്രമുഖ താരങ്ങളും ആരോപണം ഉന്നയിച്ചത് അദ്ദേഹത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി. പല തവണ വിവാദങ്ങളില്‍ പേര് ചേര്‍ത്തെങ്കിലും മെഡല്‍ നേട്ടത്തിലേക്കെത്തിക്കാന്‍ സവിശേഷമായ പ്രാവിണ്യമുള്ള പരിശീലകനായിരുന്നു കരോലിനെന്ന് വിമര്‍ശകര്‍ പോലും സമ്മതിച്ചിരുന്നു.

അഞ്ച് തവണ ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ നദിയയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ കരോളിനെന്ന അത്ഭുത പരിശീലകന്റെ പങ്ക് വളരെ വലുതാണ്. 14ാം വയസില്‍ ഒളിംപിക്‌സ് മെഡലെന്ന സ്വപ്‌ന നേട്ടത്തിലേക്കെത്താന്‍ നദിയക്ക് സാധിച്ചത് കരോലിനെന്ന പരിശീലകന്റെ ശിക്ഷണംകൊണ്ട് മാത്രമാണ്.

മേരി ലോ റിട്ടോനിന്റെ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിന് പിന്നിലും കരോലിനാണ്. എന്തായാലും ഐതിഹാസികമായ കരോലിന്റെ ജീവിതത്തിന് വിരാമമാവുമ്പോഴും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വിവാദങ്ങളെക്കാള്‍ ഉയരങ്ങങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്.

Story first published: Sunday, November 17, 2024, 9:35 [IST]
Other articles published on Nov 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+