Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാള്‍സന്‍ തന്നെ കിങ്! ലോക ചെസ് കിരീടം നിലനിര്‍ത്തി നോര്‍വെ ഇതിഹാസം

1

ദുബായ്: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ നോര്‍വെയുടെ ഇതിഹാസ താരം മാഗ്നസ് കാള്‍സനു കിരീടം. 11ാാമത്തെ ഗെയിമില്‍ എതിരാളിയായ റഷ്യന്‍ താരം ഇയാന്‍ നെപ്പോമ്‌ന്യാച്ചിയെ തകര്‍ത്താണ് കാള്‍സന്‍ ലോകകിരീടം നിലനിര്‍ത്തിയത്. ഇതു അഞ്ചാം തവണയാണ് അദ്ദേഹം ലോക കിരീടത്തിന് അവകാശിയാവുന്നത്. മൂന്നു ഗെയിമുകള്‍ ബാക്കി നില്‍ക്കെയാണ് കാള്‍സന്റെ വിശ്വവിജയം. 7.5 പോയിന്റാണ് അദ്ദേഹത്തിനു ലഭിച്ചത്. നെപ്പോമ്‌ന്യാച്ചിക്കു 3.5 പോയിന്റ് മാത്രമേ ലഭിച്ചിള്ളൂ.

ചാംപ്യന്‍ഷിപ്പിലെ തുടക്കത്തിലെ മല്‍സരങ്ങളില്‍ കാള്‍സനൊപ്പം ഇഞ്ചോടിഞ്ച് പൊരുതാന്‍ നെപ്പോമ്‌ന്യാച്ചിക്കായിരുന്നു. പക്ഷെ പിന്നീട് കാള്‍സന്‍ തന്റെ യഥാര്‍ഥ മികവിലേക്കുയര്‍ന്നതോടെ റഷ്യന്‍ താരത്തിനു പിടിച്ചുനില്‍ക്കാനായില്ല. നാലാമത്തെ ഗെയിമില്‍ നെപ്പോമ്‌ന്യാച്ചിയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു മണ്ടത്തരം കാള്‍സനെ മൂന്നു ഗെയിമുകള്‍ ശേഷിക്കെ കിരീടം നിലനിര്‍ത്താന്‍ സഹായിക്കുകയായിരുന്നു. കറുത്ത കരുക്കളുമായിട്ടായിരുന്നു ഈ ഗെയിമില്‍ നോര്‍വെ താരം മല്‍സരിച്ചത്.

ലോക കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നു മല്‍സരശേഷം കാള്‍സന്‍ പ്രതികരിച്ചു. ചാംപ്യന്‍ഷിപ്പ് ഇതുപോലെ പോവുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഓവറോള്‍ നോക്കിയാല്‍ വളരെ മികച്ച പ്രൊഫഷണല്‍ പെര്‍ഫോമന്‍സായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. എനിക്കു ഒട്ടും ഖേദമില്ല, വളരെയധികം സന്തോഷം മാത്രമേയുള്ളൂവെന്നും കാള്‍സന്‍ കൂട്ടിച്ചേര്‍ത്തു. 1921ല്‍ ക്യൂബയുടെ ജോസ് റൗള്‍ കപാബ്ലാങ്ക ജര്‍മനിയുടെ ഇമ്മാനുവല്‍ ലാസ്‌കറിനെ 9-5നു പരാജയപ്പെടുത്തിയ ശേഷം ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെ ഏറ്റവും ഏകപക്ഷീയമായ വിജയം കൂടിയാണ് കാള്‍സന്‍ ഇത്തവണ സ്വന്തമാക്കിയത്. ഇത്തവണത്തെ ചാംപ്യന്‍ഷിപ്പില്‍ ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ കളിഞ്ഞപ്പോള്‍ ഇത്രയും അനായാസമായി കാള്‍സന്‍ ജേതാവാകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

2

ആദ്യത്തെ അഞ്ചു ഗെയിമുകള്‍ക്കു ശേഷം അഞ്ചു ഡ്രോകളായിരുന്നു കണ്ടത്. അതില്‍ക്കൂടുതല്‍ കളിക്കാന്‍ ഈ ഗെയിമുകളില്‍ തനിക്കു അവസരം വളരെ കുറവായിരുന്നുവെന്നും കാള്‍സന്‍ പറഞ്ഞു. പിന്നീടാണ് എല്ലാം ക്ലിക്കായത്. അതിനു ശേഷം കാര്യങ്ങളെല്ലാം എന്റെ വഴിക്കു വരികയും ചെയ്തു. ഒരു ലോക ചാംപ്യന്‍ഷിപ്പില്‍ എളുപ്പത്തില്‍ കിരീടവുമായി ഓടിപ്പോവാന്‍ കഴിയുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാംപ്യന്‍ഷിപ്പിലെ ആദ്യത്തെ അഞ്ചു ഗെയിമുകളും സമനിലയില്‍ കലാശിച്ച ശേഷം ആറാം ഗെയിമിലാണ് കാള്‍സന്‍ വിജയവുമായി മുന്നിലെത്തുന്നത്. അന്നു വെള്ളക്കരുക്കളുമായി ഇറങ്ങിയ അദ്ദേഹം 136 നീക്കങ്ങള്‍ക്കൊടുവില്‍, 45 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ എതിരാളിയെ കീഴടക്കുകയായിരുന്നു. ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗെയിം കൂടിയായിരുന്നു ഇത്.

ഏഴാമത്തെ ഗെയിം പക്ഷെ വിരസമായ സമനിലയില്‍ കലാശിച്ചു. 41 നീക്കങ്ങള്‍ക്കൊടുവിവായിരുന്നു രണ്ടു പേരും സമനില സമ്മതിച്ചത്. എട്ടാമത്തെ ഗെയിമില്‍ കാള്‍സന്‍ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ഒമ്പതാമത്തെ ഗെയിമില്‍ വിജയം നേടാന്‍ വെറും 27 നീക്കങ്ങള്‍ മാത്രമേ നോര്‍വെ താരത്തിനു വേണ്ടി വന്നുള്ളൂ. ഇതോടൈ ലോകകിരീടത്തിനു അദ്ദേഹം തൊട്ടരികിലെത്തുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന 11ാമത്തെ ഗെയിം സമനിലയില്‍ കലാശിച്ചതോടെ നോര്‍വെ ലോക ചാംപ്യനാവുകയുമായിരുന്നു.

Story first published: Saturday, December 11, 2021, 10:42 [IST]
Other articles published on Dec 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+