Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Norway chess: ക്ലാസിക്ക് പോരില്‍ കാള്‍സന്‍ കീഴടങ്ങി, ആനന്ദിന് ജയം

1

നോര്‍വെ ചെസ് ചാംപ്യന്‍ഷിപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ മുന്‍ ലോക ചാംപ്യനും ഇന്ത്യന്‍ ഇതിഹാസവുമായ വിശ്വനാഥന്‍ ആനന്ദിന് ആവേശോജ്വല വിജയം. ലോക ഒന്നാംനമ്പറും നിലവിലെ ലോക ചാംപ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെയാണ് ചതുരംഗക്കളത്തില്‍ ആനന്ദ് മുട്ടുകുത്തിച്ചത്. ഇതോടെ അദ്ദേഹം പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനവും നിലനിര്‍ത്തി.

ക്ലാസിക്കല്‍ സെക്ഷനിലെ അഞ്ചാം റൗണ്ടില്‍ സഡന്‍ ഡെത്ത് ഗെയിമിലാണ് കാള്‍സനെതിരേ അദ്ദേഹത്തിന്റെ വിജയം. ഇതു രണ്ടാം തവണയാണ് കാള്‍സനു മേല്‍ ആനന്ദ് വിജയം കൈവരിച്ചത്. നേരത്തേ നടന്ന ക്ലാസിക്കല്‍ വിഭാഗത്തിലെ തന്നെ ബ്ലിസ് ഇനത്തിലും അദ്ദേഹം വിജയം കൊയ്തിരുന്നു.

40 നീക്കങ്ങള്‍ക്കൊടുവില്‍ മല്‍സരം സമനിലയില്‍ കലാശിച്ചതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ സഡന്‍ ഡെത്ത് ഗെയിം വേണ്ടിവന്നത്. 52 കാരനായ ആനന്ദ് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍. 50 നീക്കങ്ങള്‍ക്കൊടുവില്‍ കാള്‍സനെ ആനന്ദ് അടിയറപറയിക്കുകയും ചെയ്തു.

2

ടൂര്‍ണമെന്റില്‍ നാലു റൗണ്ടുകള്‍ ബാക്കി നില്‍ക്കെ 10 പോയിന്റുമായിട്ടാണ് ആനന്ദ് തലപ്പത്തു നില്‍ക്കുന്നത്. ക്ലാസിക്കല്‍ സെക്ഷനില്‍ ഹാട്രിക് വിജയത്തോടെയാണ് ആനന്ദ് ടൂര്‍ണമെന്റില്‍ തുടങ്ങിയത്. ഫ്രാന്‍സിന്റെ മാക്‌സിം വാക്കിയര്‍ ലാഗ്രേവ്, ബള്‍ഗേറിയയുടെ സൂപ്പര്‍ താരം വാസെലിന്‍ ടോപ്പലോവ്, ചൈനയുടെ ഹാവോ വാങ് എന്നിവരെയാണ് ആദ്യ മൂന്നു റൗണ്ടില്‍ ആനന്ദ് തോല്‍പ്പിച്ചത്. പക്ഷെ നാലാം റൗണ്ടില്‍ അമേരിക്കയുടെ വെസ്ലി സോയോട് അദ്ദേഹം അപ്രതീക്ഷിത തോല്‍വി വഴങ്ങി. എന്നാല്‍ അഞ്ചാം റൗണ്ടില്‍ മാഗ്‌സനെ തകര്‍ത്ത് ആനന്ദ് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

10 പോയിന്റുമായി ആനന്ദ് തലപ്പത്തു നില്‍ക്കുമ്പോള്‍ കാള്‍സന്‍ തൊട്ടുപിന്നാലെയുണ്ട്. അദ്ദേഹത്തിനു 9.5 പോയിന്റാണുള്ളത്. സമീപകാലത്തു രണ്ടാം തവണയാണ് കാള്‍സനു മേല്‍ ആനന്ദ് വിജയം കൈവരിച്ചിരിക്കുന്നത്. ഈ ടൂര്‍ണമെന്റിലെ ക്ലാസിക്കല്‍ ഗെയിമില്‍ സമനില പാലിക്കുകയാണെങ്കില്‍ സഡന്‍ഡെത്തിലൂടെയാണ് വിജയികളെ നിശ്ചയിക്കുന്നത്.

Story first published: Monday, June 6, 2022, 16:35 [IST]
Other articles published on Jun 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+