ലോകകപ്പ് ഫുട്‌ബോളിലും വംശീയതയും ഒത്തുകളിയും!
റിയോ ജി ജെനീറോ: ക്രിക്കറ്റ് പോലെയല്ല ഫുട്‌ബോള്‍. കോളനിവാഴ്ചകളെ കളിക്കളത്തില്‍ പ്രതിരോധിക്കുക മാത്രമല്ല കളിച്ചുതോല്‍പിക്കുക കൂടി ചെയ്യുന്ന കളിയാണ് ഫുട്‌ബോള്‍. വിശപ്പടക്കാന്‍ വേണ്ടി പന്ത് പട്ടുന്ന ആഫ്രിക്കന്‍ - ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിള്‍ ഫുട്‌ബോള്‍ കേവലമൊരു കളിയല്ല, ജീവിതം കൂടിയാണ്. എന്നാല്‍ ലാറ്റിനമേരിക്കയില്‍ നടക്കുന്ന ഈ ലോകകപ്പില്‍ വംശീയതയുടെയും ഒത്തുകളിയുടെയും ആരോപണങ്ങള്‍ ഉയരുന്നു.
ക്രോയേഷ്യയ്‌ക്കെതിരായ കളിയില്‍ കാമറൂണ്‍ ഒത്തുകളിച്ചു എന്നാണ് പരാതി. എ ഗ്രൂപ്പില്‍ മൂന്നില്‍ മൂന്ന് കളികളും തോറ്റ് സാമുവല്‍ എറ്റുവിന്റെ കാമറൂണ്‍ പുറത്തുപോയപ്പോഴേ സംശയം കൊണ്ട് നെറ്റികള്‍ ചുളിഞ്ഞതാണ്. നേരത്തെ നിശ്ചയിച്ച പ്രകാരം എതിര്‍കളിക്കാരന്റെ നെഞ്ചില്‍ കുത്തി ചുവപ്പ് കാര്‍ഡും വാങ്ങി കാമറൂണ്‍ ആരാധകരെ സ്തബ്ധരാക്കി. എന്നാല്‍ കളിക്ക് മുമ്പേയുള്ള പന്തയത്തില്‍ കാമറൂണിന്റെ നാലുഗോള്‍ തോല്‍വിയും റെഡ് കാര്‍ഡും പ്രവചിക്കപ്പെട്ടിരുന്നത്രെ.

ആഫ്രിക്കക്കാരോട് വംശീയത?
ലോകകപ്പില്‍ നിന്നും തങ്ങളെ ഇല്ലാത്ത പെനല്‍റ്റി വിധിച്ച് പുറത്താക്കിയത് ആരും ചര്‍ച്ച ചെയ്യാത്തത് തങ്ങള്‍ ആഫ്രിക്കക്കാരായത് കൊണ്ടാണ് എന്നാണ് ഐവറി കോസ്റ്റ് താരം യായ ടുര്‍ ആരോപിക്കുന്നത്. ആഫ്രിക്കക്കാര്‍ക്കെതിരെ അനീതിയുണ്ടായാല്‍ ആരും മൈന്‍ഡ് ചെയ്യില്ലെന്നും താരം പറയുന്നു.

വിവാദ തീരുമാനം
ഗ്രീസിനെതിരായ കളിയില്‍ ഇന്‍ജുറി ടൈമില്‍ ഐവറി കോസ്റ്റിനെതിരെ പെനല്‍റ്റി വിധിച്ചത് വിവാദമായിരുന്നു. എന്തായാലും താരങ്ങള്‍ ഇത്തരം തീരുമാനങ്ങളില്‍ ലവംശീയത കാണുന്നത് ദൗര്‍ഭാഗ്യകരമാണ്.

കാമറൂണിന് എന്തുപറ്റി
സാമുവല്‍ എറ്റുവിന്റെ കാമറൂണ്‍ മൂന്നില്‍ മൂന്നും തോറ്റ് പുറത്തുപോകുമെന്ന് ആരും കരുതിയതല്ല. ഒത്തുകളിയാണ് കാരണമെന്ന് കാരമറൂണ്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കരുതുന്നു. അന്വേഷണം നടക്കും.

എന്തിനാണാ ചുവപ്പ് കാര്‍ഡ്
കാമറൂണിന്റെ അലക്‌സ് സോങ് ചുവപ്പുകാര്‍ഡ് ചോദിച്ചുവാങ്ങിയ പോലെയായിരുന്നു. ക്രൊയേഷ്യയ്‌ക്കെതിരെ ടീം കളി തോല്‍ക്കുക കൂടി ചെയ്തതോടെയാണ് സംശയം കൂടിയത്. കാമറൂണിന്റെ ഏഴ് കളിക്കാര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

തിരക്കഥ തയ്യാര്‍
ക്രൊയേഷ്യ നാല് ഗോളിന് ജയിക്കുമെന്നും കാമറൂണിന്റെ ഒരു കളിക്കാരന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകുമെന്നും മാച്ച് ഫിക്‌സര്‍മാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്രെ. ക്രൊയേഷ്യയോട് മാത്രമല്ല ബ്രസീലിനോടും മെക്‌സിക്കോയോടും കാമറൂണ്‍ തോറ്റു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications