മനോഹരമായി ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കോലിയെ സ്വന്തം ബോളില്‍ ഫീല്‍ഡ് ചെയ്ത് മിച്ചല്‍ ജോണ്‍സന്‍ എറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. വിക്കറ്റിന് നേരെയായിരുന്നു ത്രോ എങ്കിലും വിരാട് കോലിയുടെ കാലിലാണ് ഏറ് കൊണ്ടത്. ഏറ് കൊണ്ട വിരാട് കോലി നിലത്തുവീണു. ബാറ്റിംഗില്‍ ഏകാഗ്രത നഷ്ടപ്പെട്ടത് പോലെയായിരുന്നു കുറച്ച് നേരം കോലിയുടെ പെരുമാറ്റം.

അതേ ഓവറില്‍ അവസാനത്തെ പന്തില്‍ കോലി ഒരു ബൗണ്ടറി നേടിയതോടെ രംഗം വീണ്ടും ചൂടായി. ജോണ്‍സനും കോലിയും തമ്മില്‍ വാക്കേറ്റവുമായി. അംപയര്‍മാര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ദേഷ്യം പിടിപ്പിച്ച് ഔട്ടാക്കാന്‍ നോക്കണ്ട എന്നാണ് കോലി പിന്നീട് ഇതിനോട് പ്രതികരിച്ചത്. ദിവസം മുഴുവന്‍ എറിഞ്ഞിട്ടും വിക്കറ്റ് കിട്ടാത്തതിന്റെ ചൊരുക്കാണ് ജോണ്‍സന് എന്നും കോലി കളിയാക്കി.