മിച്ചല്‍ ജോണ്‍സനെ ബഹുമാനിക്കുന്ന പ്രശ്‌നമില്ല: കോലി
മെല്‍ബണ്‍: മിച്ചല്‍ ജോണ്‍സന്‍ അടക്കമുള്ള ഓസ്‌ട്രേലിയന്‍ കളിക്കാരെ ബഹുമാനിക്കാന്‍ തനിക്ക് ഒരു കാരണം പോലും കിട്ടുന്നില്ലെന്ന് ഇന്ത്യയുടെ ഉപനായകന്‍ വിരാട് കോലി. മൂന്നാം ദിവസത്തെ കളി കഴിഞ്ഞ ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് കോലി ഇക്കാര്യം തുറന്നുപറഞ്ഞത്. അയാളെ ബഹുമാനിക്കാന്‍ തനിക്ക് ഒരു കാരണം പോലുമില്ല - ജോണ്‍സന്റെ പേരെടുത്ത് പറയാതെ കോലി പറഞ്ഞു.
അയാള്‍ മാത്രമല്ല, ഓസ്‌ട്രേലിയന്‍ ടീമില്‍ ഇതുപോലെ മറ്റ് പലരുമുണ്ട്. വായില്‍ വരുന്നത് എല്ലാം വിളിച്ചുപറയുന്ന ആള്‍ക്കാരെ ബഹുമാനിക്കേണ്ട കാര്യമില്ല. കളിയാക്കിയും അധിക്ഷേപിച്ചും കളി ജയിക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ അങ്ങനെ കുലുങ്ങുന്ന ആളല്ല താന്‍. എന്നോട് എന്തെങ്കിലും പറഞ്ഞാല്‍ അതേ പോലെ ഞാന്‍ തിരിച്ചുപറയും.

എന്നെ ബഹുമാനിക്കാന്‍ തോന്നുന്നില്ല എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. എനിക്ക് അതിന്റെ ആവശ്യമില്ല എന്ന് ഞാന്‍ മറുപടിയും കൊടുത്തു. ആരുടെയും ബഹുമാനം പിടിച്ചുപറ്റാനല്ല ഞാന്‍ കളിക്കുന്നത്. ടീമിന് വേണ്ടി റണ്‍സ് അടിക്കാന്‍ പറ്റുന്നിടത്തോളം കാലം ഞാന്‍ സന്തുഷ്ടനാണ്. അതിലപ്പുറം ഞാന്‍ ഒന്നും കാര്യമായി എടുക്കുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications