വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ വോളിക്ക് ദീപം തെളിഞ്ഞു; കോര്‍ട്ടില്‍ ഇന്ന് സ്മാഷുകള്‍ ഉയരും

കോഴിക്കോട്: 16 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം ആതിഥ്യം വഹിക്കുന്ന സീനിയര്‍ നാഷണല്‍ വോളിബാള്‍ ചാംപ്യന്‍ഷിപ്പിന് സ്വപ്ന നഗരിയില്‍ ദീപം തെളിഞ്ഞു. കോഴിക്കോട്,വയനാട്,കണ്ണൂര്‍, മലപ്പുറം ജില്ലകളിലൂടെ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഇന്റര്‍നാഷണല്‍ വോളിബാള്‍ താരവുമായ കെ സി ഏലമ്മയുടെ നേതൃത്വത്തില്‍് മുന്‍ ഇന്ത്യന്‍ വോളിബാള്‍ കോച്ച് എ അച്യുതകുറുപ്പിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊളുത്തിവിട്ട ദീപ ശിഖ മത്സരവേദിയായ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വോളിബാള്‍ സംഘാടകരും ടീമുകളും അണിനിരന്ന ഘോഷയാത്ര സ്വപ്നഗരിയില്‍ എത്തി. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ നാലകത്ത് ബഷീര്‍ ദീപശിഖ ഏറ്റുവാങ്ങി. തുടര്‍ന്ന് ടീമുകള്‍ മാര്‍ച്ച് പാസ്റ്റ് നടത്തി.


ഏകദിന റേറ്റിംഗില്‍ ഡി വില്ലിയേഴ്‌സിനെ മലര്‍ത്തിയടിച്ച് വിരാട് ഒന്നാമത്; ബൗളര്‍മാരില്‍ ബുംമ്ര
ആദ്യം അസം ടീമും അവസാനം ആതിഥേയരായ കേരള ടീമും മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ ചാംപ്യന്‍ഷിപ്പന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വോളിബാള്‍ ഇന്ത്യയില്‍ പിറവി കൊണ്ട് കാലം മുതല്‍ വടകരയിലുള്‍പ്പെടെ പ്രചാരം ലഭിച്ചിരുന്നതായും ഇടക്കാലത്ത് വോളിബാളിന് ഇടിവ് സംഭവിച്ചെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണെന്നും വോളിബാളിന്റെ പ്രോത്സാഹനത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് 'ടി പി ദാസന്‍ അധ്യക്ഷതവഹിച്ചു. വോളിബാള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ഇര്‍വിന്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, കാനത്തില്‍ ജമീല തുടങ്ങിയവര്‍ പ്രസംഗിച്ചു.

volley5

മുന്‍പ് മൂന്ന് തവണ കോഴിക്കോടും മൂന്നു തവണ തിരുവനന്തപുരത്തും ഒരു തവണ പാലായിലും ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരുന്നു. കേരള പുരുഷന്‍മാര്‍ അഞ്ച് തവണയും വനിതകള്‍ പത്ത് തവണയും ദേശീയ ചാംപ്യന്‍മാരായിട്ടുണ്ട്. വളര്‍ന്നു വരുന്ന കളിക്കാരുടേയും സ്‌കൂള്‍ - കോളെജ് വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കളികള്‍ ഉച്ചവരെ തികച്ചും സൗജന്യമായിരിക്കും. മുന്‍ വര്‍ഷങ്ങളിലെ അത്യപൂര്‍വമായ ജനത്തിരക്ക് പരിഗണിച്ച് കൂടുതല്‍ വിപുലമായ സൗകര്യങ്ങളാണ് പ്രദര്‍ശനത്തിന് വേണ്ടി ഒരുക്കുന്നത്. ചാംപ്യന്‍ഷിപ്പിന്റെ ടിക്കറ്റ് കെ ഡി സി ബാങ്കിന്റെ ശാഖകളിലും ആരാധന ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തിക്കുന്ന സംഘാടകസമിതി ഓഫിസിലും ലഭ്യമാണ്. ഏഷ്യന്‍ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ചാംപ്യന്‍ഷിപ്പില്‍ നിന്നുമാണ് തെരഞ്ഞെടുക്കുന്നത്. ചാംപ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ഇന്ത്യക്ക് വേണ്ടി കളിച്ച കേരളത്തിലെ സീനിയര്‍ കളിക്കാരെ ആദരിക്കും. പ്രസ്തുത കളിക്കാര്‍ക്ക് കേരളത്തിലെ എല്ലാവിധ ടൂര്‍ണമെന്റുകള്‍ കാണാനും ആയി പ്രിവിലേജഡ് കാര്‍ഡ് സംസ്ഥാന വോളിബാള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നല്കുന്നുണ്ട്. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ 10000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുക്കിയിട്ടുള്ളത്. 1000 പേര്‍ക്ക് വി ഐ പി ഡോണര്‍ പാസും നല്കും.

volley8

അപൂര്‍പ ഇനം പുഷ്പങ്ങളുടേയും ചെടികളുടേയും പ്രദര്‍ശനവും വില്പനയും ഇന്ത്യക്കകത്തും പുറത്തുമുള്ള നൂറുകണക്കിന് കര്‍ഷകരുടേയും സ്ഥാപനങ്ങളുടേയും വൈവിധ്യമാര്‍ന്ന സ്റ്റാളുകളും ഈ മേളയെ ആകര്‍ഷിക്കുന്നു. കൂടാതെ ആധുനികവും പരമ്പരാഗതവുമായ കൃഷിരീതികള്‍ , പുഷ്പാലങ്കാരം, ഔഷധ സസ്യങ്ങള്‍, സുഗന്ധവിളകൃഷി, ജൈവകൃഷി എന്നിവയുടെ ക്ലാസുകളും സെമിനാറുകളും ഉണ്ടായിരിക്കും.

volley9

മോട്ടോര്‍ ഷോ, കൊമേഴ്‌സ്യല്‍ എക്‌സ്ബിഷന്‍, അമ്യൂസ്‌മെന്റുകള്‍, ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ എം മെഹബൂബ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, സ്‌പോണ്‍സര്‍ ഗോകുലം ഗോപാലന്‍, ജനറല്‍ കണ്‍വീനര്‍ നാലകത്ത് ബഷീര്‍, ഇവന്റ് ചെയര്‍മാന്‍ പി വി ഫൈസല്‍, സംഘാടകസമിതി സെക്രട്ടറി സി സത്യന്‍ എന്നിവര്‍ പങ്കെടുത്തു.
ഏകദിന റേറ്റിംഗില്‍ ഡി വില്ലിയേഴ്‌സിനെ മലര്‍ത്തിയടിച്ച് വിരാട് ഒന്നാമത്; ബൗളര്‍മാരില്‍ ബുംമ്ര

ഈ പേര് ഓര്‍ത്തുവച്ചോ... ഐപിഎല്ലിനെ ഇളക്കിമറിക്കാന്‍ ഇവരെത്തുന്നു, ആരാവും അടുത്ത കണ്ടെത്തല്‍ ഈ പേര് ഓര്‍ത്തുവച്ചോ... ഐപിഎല്ലിനെ ഇളക്കിമറിക്കാന്‍ ഇവരെത്തുന്നു, ആരാവും അടുത്ത കണ്ടെത്തല്‍

കോഴിക്കോടന്‍ ഗ്യാലറികളില്‍ വോളിബോളിന്റെ ആരവം; കാത്തിരിക്കുന്നത് ഉജ്ജ്വല മത്സരങ്ങള്‍ക്ക് കോഴിക്കോടന്‍ ഗ്യാലറികളില്‍ വോളിബോളിന്റെ ആരവം; കാത്തിരിക്കുന്നത് ഉജ്ജ്വല മത്സരങ്ങള്‍ക്ക്

Story first published: Wednesday, February 21, 2018, 14:31 [IST]
Other articles published on Feb 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X