പൂനെയില്‍ സ്വര്‍ണം കൊയ്ത് കേരളം ട്രാക്കില്‍ കയറി..ഇനി എതിരാളികള്‍ സൂക്ഷിക്കുക..
പൂനെ: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ട്രാക്കിലെത്തി. ആദ്യദിനം കടുത്ത ചൂടിനെത്തുടര്‍ന്ന് മെഡല്‍ നേടാനാവാതെ നിരാശപ്പെടുത്തിയ കേരളം രണ്ടാംദിനം മെഡല്‍ നേടി കരുത്തുകാട്ടി. രണ്ടു വീതം സ്വര്‍ണവും വെള്ളിയുമടക്കം കേരളം നാലു മെഡലുകള്‍ കൈക്കലാക്കി.
പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ ലിസ്ബത്ത് കരോളിന്‍ ജോസഫിലൂടെയാണ് കേരളം ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. താരം 12.68 മീറ്റര്‍ ദൂരം പിന്നിട്ടു. ഇതേയിനത്തില്‍ കേരളത്തിന്റെ തന്നെ പി വി വിനിക്കാണ് വെള്ളി. വിനി ചാടിയത് 12.55 മീറ്റര്‍ ആണ്. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ താരമാണ് വിനി.

ഹൈജംപിലാണ് കേരളത്തിനു മറ്റു രണ്ടു മെഡലുകള്‍ വന്നത്. ആണ്‍കുട്ടികളുടെ ഹൈജംപില്‍ തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ കെ എസ് അനന്തു സ്വര്‍മണിഞ്ഞു. കേരളത്തിന്റെ തന്നെ ടി ആരോമലാണ് വെള്ളിക്ക് അവകാശിയായത്. നേരത്തേ മലപ്പുറത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അനന്തുവിനെ മറികടന്ന് ആരോമല്‍ ജേതാവായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications