കോഴിക്കോട്: നാഗ്ജി ടൂര്‍ണമെന്റ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ഇരുടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
സെമി പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന മ്യൂണിക് സമനിലയോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഇതോടെ ഷാംറോക്ക് റോവേഴ്‌സും നിപ്രോയും ഗ്രൂപ്പ് ബിയില്‍ നിന്നും സെമിയില്‍ പ്രവേശിച്ചു.

ബ്രസീലിയന്‍ ടീം പരാമെന്‍സും ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്‌ഫെഡുമാണി ഗ്രൂപ്പ് എ യില്‍ നിന്നുള്ള സെമിഫൈനലിസ്റ്റുകള്‍. വ്യാഴാഴ്ച നടക്കുന്ന ഒന്നാം സെമിയില്‍ പരാനെന്‍സ് ഷാംറോക്കിനെ നേരിടും. നിപ്രോയും വാറ്റ്‌ഫെഡും തമ്മിലുള്ള രണ്ടാം സെമി വെള്ളിയാഴ്ച നടക്കും.