Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഗ്ജി ഫുട്‌ബോള്‍: ആവേശം വിതറി പാരനെന്‍സ്-വോളിന്‍ മത്സരം സമനിലയില്‍

കോഴിക്കോട്: ആവേശകരമായ അത്‌ലെറ്റിക്കോ പരാനെന്‍സ്- എഫ്‌സി വോലിന്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ നേടി സമനില പാലിച്ചു. 22-ാം മിനിറ്റില്‍ വെസ്ലി സില്‍വയാണ് പരാനെന്‍സിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 29-ാം മിനിറ്റില്‍ ലോഗിനോവ് സെര്‍ജിയിലൂടെ വോളിന്‍ ഒപ്പമെത്തി.

പരസ്പരം ആക്രമിച്ച് കളിച്ച ഇരുടീമുകളും നിരന്തരം എതിര്‍ ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടി തുല്യത പാലിച്ചു.

football

രണ്ടാം പകുതിയിലും ചില ചടുല നീക്കങ്ങള്‍ ഇരു ടീമുകളും കാഴ്ചവച്ചു. എന്നാല്‍ 62-ാം മിനിറ്റില്‍ മേമെഷേവ് റീ യോവാനി വോളിനായി ഗോള്‍ നേടി ലീഡുയര്‍ത്തി. ഗോള്‍ വീണതോടെ സമനില ഗോളിനായി പരാമെന്‍സ് ഉണര്‍ന്നുകളിച്ചു. എന്നാല്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ 89-ാം മിനിറ്റില്‍ യാഗോയിലൂടെ പരാമെന്‍സ് സമനില നേടി.

ബ്രസീല്‍ കരുത്തില്‍ കളിക്കാനെത്തിയ പരാനെന്‍സ് സമനില ഗോള്‍ നേടിയപ്പോള്‍ സ്‌റ്റേഡിയം ഇളകി മറിഞ്ഞു. ബ്രസീലിയന്‍ പതാകയുമായി കളികാണാനെത്തിയ കാണികള്‍ ഗ്യാലറിയില്‍ ആര്‍പ്പുവിളികളുമായി ടീമിനെ പിന്തുണച്ചു.

അധികമായി കിട്ടിയ മൂന്നുമിനിറ്റില്‍ ഇരുടീമുകളും വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

Story first published: Friday, February 12, 2016, 9:55 [IST]
Other articles published on Feb 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+