കോഴിക്കോട്: ബുധനാഴ്ച നടന്ന നാഗ്ജി ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ടിഎസ്‌വി മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഷാംറോക് റോവേഴ്‌സിന് ജയം. അത്യന്തം ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.
ഷാംറോക്കിനായി ഗാരിമക്കാബ (31-ാം മിനിറ്റ്), ഡാനി നോര്‍ത്ത് (44-ാം മിനിറ്റ്), ഗാവിന്‍ ബ്രണ്ണന്‍ (51-ാം മിനിറ്റ്) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. മ്യൂണിക്കിനായി 13, 41 മിനിറ്റുകളില്‍ ക്യാപ്റ്റന്‍ മൈക്കല്‍ കൊകോസിന്‍സ്‌കിയാണ് രണ്ട് ഗോളുകളും നേടിയത്.

ആക്രമണ ഫുട്‌ബോളാണ് ഇരുടീമുകളും പുറത്തെടുത്തത്. എന്നാല്‍ ആക്രമണത്തില്‍ മുന്നില്‍ നിന്നത് മ്യൂണിക് ആയിരുന്നു. അതുകൊണ്ട് തന്നെ ആദ്യ ഗോള്‍ നേടി മത്സരത്തില്‍ പിടിമുറിക്കിയതും മ്യൂണിക് ആയിരുന്നു. മ്യൂണിക്കിന് അനുകൂലമായി ലഭിച്ച പെനാലിറ്റി കൊകോസിന്‍സ്‌കി സമര്‍ദ്ധമായി വലയിലാക്കുകയായിരുന്നു.
എന്നാല്‍ 32-ാം മിനിറ്റില്‍ റോവേഴ്‌സിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗാരി മക്കോബ വലയിലാക്കിയതോടെ മത്സരം തുല്യനിലയാലായി. ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞ മത്സരം രണ്ടാം പകുതിയില്‍ പ്രതിരോധത്തെ ശക്തമാക്കി ഇറങ്ങിയ റോവേഴ്‌സ് ആക്രമണത്തില്‍ കര്‍ക്കശ്യം തുടര്‍ന്നു. അതിന് ഫലം കിട്ടുകയും ചെയ്തു 51-ാം മിനിറ്റില്‍ ഗാവിന്‍ ബ്രണന്‍ റോവേഴ്‌സിനായി വിജയഗോള്‍ നേടി.