For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമനിലയിലും ആവേശത്തിന് കുറവില്ലായിരുന്നു, മുംബൈയുടെ വിജയക്കുതിപ്പിന് കൊല്‍ക്കത്ത തടയിട്ടു

By കാശ്വിൻ

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മുംബൈ സിറ്റി എഫ് സിയുടെ വിജയക്കുതിപ്പിന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തടയിട്ടു. മുംബൈയില്‍ നടന്ന മത്സരം ഓരോ ഗോള്‍ വീതം നേടി പിരിയുകയായിരുന്നു. ആതിഥേയര്‍ ആദ്യപകുതിയില്‍ തന്നെ ലീഡ് നേടി ജൈത്രയാത്ര തുടരും എന്ന സൂചന നല്‍കി. ഇരുപത്തേഴാം മിനുട്ടില്‍ മാതിയാസ് ഡെഫെറികോയാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയിലെ അവസാന പത്ത് മിനുട്ടിലേക്ക് മത്സരം പ്രവേശിച്ചപ്പോഴാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ആവേശകരമായ സമനില പിടിച്ചെടുത്തത്. മുംബൈക്ക് എഴുപത്തിരണ്ടാം മിനുട്ടില്‍ ഹാള്‍ഡറിനെ ചുവപ്പ് കാര്‍ഡ് കണ്ട് നഷ്ടമായത് കൊല്‍ക്കത്തക്ക് പിടിവള്ളിയായി.

ISL Mumbai Kolkatta

മധ്യഭാഗത്ത് നിന്ന് ലിച്ച പന്ത് മുംബൈയുടെ അര്‍ജന്റൈന്‍ പ്ലേമേക്കര്‍ ഡെഫെഡെറികോ തന്ത്രപരമായി വരുതിയിലാക്കി കൊല്‍ക്കത്തയുടെ സെന്റര്‍ബാക്കുകള്‍ക്കിടയിലൂടെ കുതിക്കുകയും പെനാല്‍റ്റി ബോക്‌സിന് പുറത്ത് വെച്ച് തകര്‍പ്പന്‍ ഗോള്‍ നേടുകയും ചെയ്തു. അത്‌ലറ്റിക്കോ ഗോളി ദേബ്ജിത് മജൂംദര്‍ കാഴ്ചക്കാരനായി മാറി. ആദ്യ പകുതിയില്‍ ജാവി ലാറയുടെ ഫ്രീകിക്ക് മുംബൈ ഗോള്‍ മുഖത്ത് അപകട ഭീഷണി മുഴുക്കുന്നതായിരുന്നു.

ISL

ബോക്‌സിന് പുറത്ത് വെച്ച് ലാറ തൊടുത്ത ഷോട്ട് മുംബൈയുടെ ജാക്കിചന്ദ് സിംഗിന്റെ ദേഹത്ത് തട്ടി വലയില്‍ കയറുകയായിരുന്നു (1-1).

മൂന്ന് റൗണ്ട് പിന്നിടുമ്പോള്‍ മുംബൈ സിറ്റി എഫ് സി രണ്ട് ജയം ഒരു സമനില കണക്കില്‍ ഏഴ് പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആറ് പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് പോയിന്റുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുണ്ട്.

മത്സരത്തിലെ അവാര്‍ഡുകള്‍:

ക്ലബ്ബ് അവാര്‍ഡ് - ഇരുടീമുകളും പങ്കിട്ടു

ഫിറ്റസ്റ്റ് പ്ലെയര്‍ - ബോര്‍ജ ഫെര്‍നാണ്ടസ്

വിന്നിംഗ് പാസ് - എയ്‌ബൊര്‍ലോഗ് ഖോംഗ്ജി

മൊമന്റ് ഓഫ് ദ മാച്ച് : മാതിയാസ് ഡെഫെഡറികോ

എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ മാച്ച് : ബൊയ്‌തൊംഗ് ഹോകിപ്

ഹീറോ ഓഫ് ദ മാച്ച് : ജാവി ലാറ

Story first published: Wednesday, October 12, 2016, 13:55 [IST]
Other articles published on Oct 12, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+