Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ക്കിത് അവസാന വര്‍ഷം!! 2026ല്‍ കളി നിര്‍ത്തുന്ന ഇതിഹാസങ്ങള്‍, ലിസ്റ്റില്‍ ആരെല്ലാം?

ഫുട്‌ബോള്‍, ക്രിക്കറ്റ് ലോകകപ്പുകളുള്‍പ്പെടെ കായിക പ്രേമികളെ ഹരം കൊള്ളിക്കാന്‍ നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് ഈ വര്‍ഷം വരാനിരിക്കന്നത്. ഇവ കൂടാതെ ഏഷ്യന്‍ ഗെയിംയിസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയും 2026ല്‍ തന്നെ.

ഇതോടൊപ്പം തന്നെ കായിക ലോകത്തെ ഐക്കണുകളായ ചില ഇതിഹാസങ്ങളുടെ വിരമിക്കലുകള്‍ക്കും ഈ വര്‍ഷം സാക്ഷിയാവും. കാരണം നിലവില്‍ മല്‍സരരംഹത്തുള്ള പലരും കരിയറിന്റെ അസ്തമയത്തോടു അടുക്കുകയാണ്. 2026ല്‍ വിരമിച്ചേക്കാവുന്ന ചില ഇതിഹാസങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

MS DHONI

എംഎസ് ധോണി

ഇന്ത്യയുടെ മുന്‍ ഇതിഹായ നായകും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ക്രിക്കറ്റ് കരിയറിനു തിരശീലയിടാന്‍ സാധ്യതയുള്ള ഒരാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ വിരമിച്ചതാണെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം 44ാം വയസ്സിലും അദ്ദേഹം കളി തുടരുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലോടെ ധോണി കളി മതിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹം ആ തീരുമാനമെടുത്തില്ല. ഈ വര്‍ഷത്തെ ഐപിഎല്ലിലും ധോണി കളിക്കുമെന്നാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചിരിക്കുന്നത്.

ഇതു മുന്നില്‍ കണ്ടു തന്നെയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയും യുവതാരം കാര്‍ത്തിക് ശര്‍മയെയും അവര്‍ പുതുതായി ടീമിലെത്തിച്ചത്. ഈ സീസണിലെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ ധോണി കളിച്ചേക്കുകയുള്ളൂ. കാരണം ഫിറ്റ്‌നസ് പ്രശ്‌നങ്ങള് അദ്ദഹേത്തെ വലയ്ക്കുന്നുണ്ട്. സീസണിനു പിന്നാലെ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാനവും ഉറപ്പിക്കാം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പോര്‍ച്ചുഗല്‍ ക്യാപ്റ്റനും ഇതിഹാസ ഫുട്‌ബോളറുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ വര്‍ഷം വിരമിച്ചേക്കാവുന്ന രണ്ടാമത്തെയാള്‍. 40 കളിലേക്കു കടന്നെങ്കിലു ദേശീയ ടീമിലും ക്ലബ്ബ് ഫുട്‌ബോളിലുമെല്ലാം അദ്ദേഹം ഇപ്പോഴും സജീവമാണ്. സൗദി പ്രോ ലീഗിലാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റോണോ പന്തു തട്ടുന്നത്.

ലോകകപ്പുള്‍പ്പെടെ കരിയറില്‍ ബാക്കിയെല്ലാം അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ ശേഷം രാജകീയമായി കളി മതിയാക്കാനായിരിക്കും റൊണാള്‍ഡോയുടെ ആഗ്രഹം. ലോകകപ്പ് സ്വപ്‌നം പൂവണിയുമോയെന്നത് സംശയമാണെങ്കിലും ഇനിയൊരു വര്‍ഷം കൂടി അദ്ദേഹത്തെ കളിക്കളത്തില്‍ കണ്ടേക്കില്ല.

ലയണല്‍ മെസ്സി

ആധുനിക ഫുട്‌ബോളില മറ്റൊരു ഇതിഹാസമായ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ് ഈ വര്‍ഷം ബൂട്ടഴിച്ചേക്കാവുന്ന മറ്റൊരു ഇതിഹാസം. അദ്ദേഹത്തെ സംബന്ധിച്ച് ഇനി കരിയറില്‍ ഒന്നും സ്വന്തമാക്കാനില്ല. മെസ്സിയുടെ ട്രോഫി കളക്ഷനിലെ ഏക മിസ്സിങ് ഫിഫ ലോകകപ്പായിരുന്നു, ഖത്തര്‍ വേദിയായ അവസാന എഡിഷനില്‍ അദ്ദേഹം അതും അക്കൗണ്ടിലേക്കു ചേര്‍ത്തിരുന്നു.

LIONEL MESSI

അതുകൊണ്ടു തന്നെ ഒരു ഫുട്‌ബോളറെന്ന നിലയില്‍ മെസ്സിക്ക് ഇനിയൊന്നും തെളിയിക്കാനോ, കൈവരിക്കാനോയുമില്ല. ഏങ്കിലും വീണ്ടുമൊരു ലോകകപ്പ് കൂടി ഉയര്‍ത്താനായാല്‍ അതു അദ്ദേഹത്തിന്റെ കരിയര്‍ കൂടുതല്‍ ഗംഭീരമാക്കി മാറ്റും. അതിനു സാധിച്ചാലും ഇല്ലെങ്കിലും ലോകകപ്പിനു ശേഷം മെസ്സി കളിക്കളത്തില്‍ തുടര്‍ന്നേക്കില്ല.

നൊവാക് ജോകോവിച്ച്

ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസമായി മാറിയ സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചാണ് ഈ വര്‍ഷം വിരമിക്കാനിടയുള്ള അടുത്തയാള്‍. 39 കാരനായ അദ്ദേഹം കരിയറില്‍ എല്ലാ നേട്ടങ്ങളും കൈവരിച്ചു കഴിഞ്ഞു. ടെന്നീസ് താരമെന്ന നിലയില്‍ ജോക്കോയുടെ കരിയര്‍ സമ്പൂര്‍ണമായി മാറിക്കഴിഞ്ഞുവെന്നു തന്നെ പറയാം.

നിലവില്‍ ടെന്നീസില്‍ അത്ര സജീവമല്ല അദ്ദേഹം. ചില തിരഞ്ഞെടുക്കപ്പെട്ട ഇവന്റുകളില്‍ മാത്രമേ ജോകോവിച്ച് കളിക്കുന്നുള്ളൂ. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അടുത്തിടെയായി താരത്തെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതിനാല്‍ തന്നെ ജോക്കോയുടെ കരിയറിലെ അവസാന വര്‍ഷമായും ഇതു മാറിയേക്കും.

Story first published: Friday, January 2, 2026, 7:13 [IST]
Other articles published on Jan 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+