ആദ്യ ഹാട്രിക്, ഗോള്‍മഴ ചെന്നൈയ്ക്ക് രാജകീയ തിരിച്ചുവരവ്
പനാജി: കൊളംബിയന്‍ സ്‌ട്രൈക്കര്‍ സ്റ്റീവന്‍ വലെസിയയുടെ എണ്ണം പറഞ്ഞ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ഐ എസ് എല്‍ രണ്ടാം സീസണില്‍ ചെന്നൈയ്ക്ക് ആദ്യ ജയം. ലേറ്റായാലും വിജയം ലേറ്റസ്റ്റാക്കിയ ചെന്നൈയിന്‍ എഫ് സി ഏപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് എഫ് സി ഗോവയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചത്.
സീസണില്‍ ഇതാദ്യമായിട്ടാണ് എഫ് സി ഗോവ തോല്‍വി അറിയുന്നത്. ആദ്യത്തെ മൂന്ന് കളികളില്‍ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി ഗോവ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ചെന്നൈ അഞ്ചാമതും. കേരളം രണ്ടാമതും കൊല്‍ക്കത്ത മൂന്നാമതും. ചെന്നൈ - ഗോവ കളിയിലെ വിശേഷങ്ങളും ചിത്രങ്ങളും കാണൂ...

ആദ്യത്തെ ഹാട്രിക്
10, 63, 75 മിനിറ്റുകളിലായിരുന്നു കൊളംബിയന്‍ സ്‌ട്രൈക്കര്‍ സ്റ്റീവന്‍ വലെസിയ ഗോവയുടെ വല കുലുക്കിയത്. ഐ എസ് എല്‍ ഈ സീസണിലെ ആദ്യത്തെ ഹാട്രിക്ക് കൂടിയാണിത്.ഫോട്ടോ: isl official site

കുട്ടി ഫാന്‍സ്
എഫ് സി ഗോവ ടീമിന്റെ കുട്ടി ഫാന്‍സിനെ നോക്കൂ..ഫോട്ടോ: isl official site

പന്തിനായി ഒരു പോരാട്ടം
റാഫേല്‍ അഗസ്റ്റോയും ലിയോ മോറയും പന്തിനായുള്ള പോരാട്ടത്തിനിടെ. ഫോട്ടോ: isl official site

ഗോളാഘോഷം
മെന്‍ഡോസയുടെ ഗോള്‍ ആഘോഷിക്കുന്ന ചെന്നൈ ടീം.ഫോട്ടോ: isl official site

എലാനോ പല കുലുക്കി
43ാം മിനിറ്റില്‍ എലാനോയുടെ വകയായിരുന്നു ചെന്നൈയുടെ ഒരു ഗോള്‍.ഫോട്ടോ: isl official site

സിസര്‍ കട്ട്
ജയേഷ് റാണയുടെ വക ഒരു സിസര്‍ കട്ട് ശ്രമം.ഫോട്ടോ: isl official site
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications