മറഡോണയുടെ മരുമകനല്ല അഗ്യൂറോ, പുതിയ മെസ്സിയാണ്!
ലണ്ടന്‍: ഇത് സെര്‍ജിയോ അഗ്യൂറോ. ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ മരുമകന്‍ എന്ന മേല്‍വിലാസത്തോടെ പന്ത് തട്ടാന്‍ തുടങ്ങിയ അഗ്യൂറോ ഇന്ന് അതിലപ്പുറം വളര്‍ന്നിരിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്യു പി ആറിനെതിരെ ഹാട്രിക്കോടെ കളം നിറഞ്ഞ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിക്കിപ്പോള്‍ സാക്ഷാല്‍ ലയണല്‍ മെസ്സിക്കും മേലെയാണ്.
യൂറോപ്പ് കീഴടക്കാന്‍ തങ്ങള്‍ക്കൊരു മെസ്സിയെ വേണം എന്ന് പറഞ്ഞുപോയ കോച്ചിനെ ഹാട്രിക്ക് ഗോളുകളോടെയാണ് അഗ്യൂറോ വിസ്മയിപ്പിച്ചത്. കഴിഞ്ഞില്ല, 25 ഗോളുകളോടെ പ്രീമിയര്‍ ലീഗില്‍ ടോപ് സ്‌കോററും അഗ്യൂറോ തന്നെ. ജയത്തോടെ സിറ്റി മൂന്നാം സ്ഥാനത്തിനുള്ള സാധ്യത സജീവമാക്കി. മാത്രമല്ല, ചാമ്പ്യന്‍സ് ലീഗിനുള്ള ടിക്കറ്റ് ഉറപ്പാക്കുകയും ചെയ്തു.
കളിക്കളത്തില്‍ റൊമാരിയോയുടെ ഓര്‍മകള്‍ ഉണര്‍ത്തുന്ന അഗ്യൂറോയെക്കുറിച്ച് കൂടുതല്‍ വായിക്കൂ..

മിസ്റ്റര്‍ മരുമകന്‍
ഡിയഗോ മറഡോണയുടെ മകള്‍ ജിയാനിന മറോഡണയാണ് അഗ്യൂറോയുടെ വധു. തുടക്കത്തില്‍ അഗ്യൂറോയെ ശ്രദ്ധേയനാക്കിയത് ഇരുതലമൂര്‍ച്ചയുള്ള ഈ മിസ്റ്റര്‍ മരുമകന്‍ വിശേഷണം തന്നെ.

അതുക്കും മേലെ
എന്നാല്‍ കുറഞ്ഞ സീസണുകള്‍ കൊണ്ട് തന്നെ 26 കാരനായ അഗ്യൂറോ അതിനും മേലെ പോയി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച ഓരോ 115 മിനുട്ടിലും ഓരോ തവണ വല കുലുക്കി അഗ്യൂറോ. 2014 ലായിരുന്നു ഈ പ്രകടനം.

എവിടെയും കളിക്കും അഗ്യൂറോ
സെന്റര്‍ ഫോര്‍വേഡാണ് അഗ്യൂറോ. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഫോര്‍വേഡായിട്ടാണ് അഗ്യൂറോ കളിക്കുന്നത്. അര്‍ജന്റീന ടീമിലെത്തിയാല്‍ അഗ്യൂറോ മിഡ് ഫീല്‍ഡിലേക്ക് മാറും.

റൊമാരിയോയെ പോലെ
ബ്രസീലിന്റെ സൂപ്പര്‍ സ്റ്റാര്‍ താരം റൊമാരിയയെ പോലെയാണ് അഗ്യൂറോ പന്ത് തട്ടുന്നതെന്ന് ആദ്യമായി പറഞ്ഞത് സിറ്റിയുടെ പഴയ കോച്ച് റോബര്‍ട്ടോ മാന്‍ചീനിയാണ്.

യൂറോപ്പിലേക്ക്
അത്‌ലറ്റികോ മാഡ്രിഡിലൂടെ യൂറോപ്പില്‍ പന്ത് തട്ടിത്തുടങ്ങിയ അഗ്യൂറോ 2011 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി. ആദ്യ സീസണില്‍തന്നെ സിറ്റിയെ കിരീടത്തിലെത്തിച്ച് അഗ്യൂറോ പേരെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications