Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് യോഗ്യത ഉറപ്പിച്ച് ഗുസ്തി താരങ്ങളായ മൗസം ഖത്രിയും, പവന്‍ കുമാറും

ദില്ലി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി ഇന്ത്യയുടെ ഗുസ്തി താരങ്ങളായ മൗസം ഖത്രിയും, പവന്‍ കുമാറും. ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ സത്യാവ്രത് കദിയാനെതിരെ വിജയിച്ചാണ് 97 കിലോഗ്രാം വിഭാഗത്തില്‍ മൗസം ഖത്രി സ്ഥാനം ഉറപ്പിച്ചത്. പവന്‍ കുമാര്‍ 84 കിലോഗ്രാം വിഭാഗത്തിലും മത്സരിക്കും.

khatri

അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഖത്രി ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയാണ്. 2010ലെ ഏഷ്യന്‍ ഗെയിംസില്‍ ഖത്രി വെങ്കലമെഡല്‍ നേടിയിരുന്നു. അതേസമയം, 57 കിലോഗ്രാം വിഭാഗത്തില്‍ നടന്ന ട്രയല്‍സിന്റെ ഫലം റസ്ലിങ് ഫെഡറേഷന്‍ തടഞ്ഞുവെച്ചു.

ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍, കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് ബജ്‌രംഗ് പൂണിയ എന്നിവരെ മുന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ട്രയല്‍സില്‍ പങ്കെടുക്കാതെ ഗെയിംസിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. 125 കിലോഗ്രാം വിഭാഗത്തില്‍ സുമിത്തും ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉള്‍പ്പെട്ടു. ഗ്യാനേന്ദ്ര(60), മനീഷ്(67), ഗുരുപ്രീത് സിങ്(77), ഹര്‍പ്രീത് സിങ്(87), ഹര്‍ദീപ്(97), നവീന്‍(125) എന്നിവരും ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കും.

Story first published: Sunday, June 10, 2018, 9:26 [IST]
Other articles published on Jun 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+