For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷൂട്ടിങ് ലോകകപ്പ്; സൗരഭ് ചൗധരി- മനു ഭാക്കര്‍ സഖ്യത്തിന് സ്വര്‍ണം

ബെയ്ജിങ്: ഇന്റര്‍നാഷണല്‍ ഷൂട്ടിങ് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളായ മനു ഭാക്കറും സൗരഭ് ചൗധരിയും ചേര്‍ന്ന സഖ്യം മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടി. ബെയ്ജിങ്ങില്‍ നടക്കുന്ന ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. ചൈനയുടെ ജിയാന്‍ റാന്‍ഷിന്‍, പാങ് വെയ് സഖ്യത്തെ 16-6 എന്ന സ്‌കോറിന് ഇന്ത്യ തോല്‍പ്പിച്ചു.

manubhaker-saurabhchaudhary

മനു ഭാക്കറും സൗരഭ് ചൗധരിയും 482 പോയന്റുമായാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ ആദ്യത്തെ ആറ് സീരീസും ഇരുവരും നേടിയതിനുശേഷമാണ് ചൈനയ്ക്ക് അക്കൗണ്ട് തുറക്കാനായത്. അതേസമയം, ഇതേ ഇനത്തില്‍ ഇന്ത്യയുടെതന്നെ ഹീന സിദ്ധു റിസ്വി ഷഹ്‌സാര്‍ സഖ്യം 12 സ്ഥാനത്തായി. ഇരുവരും 479 പോയന്റാണ് നേടിയത്.

നേരത്തെ ഫിബ്രുവരിയില്‍ ദില്ലിയില്‍ നടന്ന ലോകകപ്പിലും മനു ഭാക്കറും സൗരഭ് ചൗധരിയും ചേര്‍ന്ന സഖ്യം സ്വര്‍ണം നേടിയിരുന്നു. ബെയ്ജിങ്ങില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണമാണിത്. അഞ്ജും മൗദ്ഗില്‍, ദിവ്യേഷ് സിങ് സഖ്യം 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും സ്വര്‍ണം നേടിയിരുന്നു. ഇരുവരും ചൈനീസ് താരങ്ങളെ തോല്‍പ്പിച്ചാണ് സ്വര്‍ണമണിഞ്ഞത്. എന്നാല്‍, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മത്സരിച്ച മനു ഭാക്കര്‍ക്ക് സ്വര്‍ണം നേടാനായില്ല.

Story first published: Friday, April 26, 2019, 10:27 [IST]
Other articles published on Apr 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+