Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടിങ് ലോകകപ്പ്; മനു ഭാക്കര്‍ സൗരഭ് ചൗധരി സഖ്യത്തിന് സ്വര്‍ണം

ദില്ലി: ദില്ലിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളായ മനു ഭാക്കര്‍ സൗരഭ് ചൗധരി സഖ്യം സ്വര്‍ണം നേടി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തിലാണ് ഇന്ത്യയുടെ കൗമാര താരങ്ങള്‍ സ്വര്‍ണം നേടിയത്. ലോകറെക്കോര്‍ഡിനൊപ്പമെത്തിയ ഇരുവരും പുതിയൊരു ജൂനിയര്‍ ലോക റെക്കോര്‍ഡും സ്ഥാപിച്ചു.

saurabh

ഇരുവരും ചേര്‍ന്ന സഖ്യം ആകെ 483.2 പോയന്റ് നേടിയാണ് കിരീടജേതാക്കളായത്. ചൈനയുടെ റാന്‍ക്‌സിന്‍ ജിയാങ്, ബോവെന്‍ സാങ് എന്നിവര്‍ വെള്ളിയും കൊറിയയുടെ മിന്‍ജുങ് കിം, ദേഹുന്‍ പാര്‍ക്ക് എന്നിവര്‍ വെങ്കലവും സ്വന്തമാക്കി. ചൈന 477.7 പോയന്റ് നേടിയപ്പോള്‍ കൊറിയ 418.8 പോയന്റാണ് നേടിയത്. ലോകകപ്പിലെ സൗരഭിന്റെ രണ്ടാമത്തെ സ്വര്‍ണമാണിത്.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷന്‍മാരുടെ വിഭാഗത്തിലാണ് സൗരഭ് ആദ്യ സ്വര്‍ണം നേടിയത്. ആദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ സൗരഭ് അത് സ്വര്‍ണമാക്കി മാറ്റിയതോടെ 2020ല്‍ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടുകയും ചെയ്തിരുന്നു. ചെറു പ്രായത്തില്‍തന്നെ ലോക നിലവാരമുള്ള പ്രകടനം നടത്തുന്ന സൗരഭ് ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷയാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ കൊറിയയുടെ ജിന്‍ ജിന്‍ഗോഹ് അടക്കമുള്ള ലോകതാരങ്ങളെ മറികടന്ന് ഗെയിംസ് റെക്കോഡോടെ സൗരഭ് സ്വര്‍ണം നേടിയിരുന്നു.

യൂത്ത് ഒളിമ്പിക്സിലും സൗരഭ് ഇന്ത്യയ്ക്കായി സ്വര്‍ണം സ്വന്തമാക്കി. ശനിയാഴ്ച ഇന്ത്യയ്ക്കായി അപൂര്‍വി ചന്ദേലയും ലോകകപ്പില്‍ സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ റെക്കോഡോടെയായിരുന്നു അപൂര്‍വിയുടെയും നേട്ടം. അപൂര്‍വി നേരത്തെ തന്നെ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയിരുന്നു.

Story first published: Wednesday, February 27, 2019, 16:43 [IST]
Other articles published on Feb 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+