2018 ഇന്ത്യന്‍ ടേബില്‍ ടെന്നീസിന് സുവര്‍ണ കാലഘട്ടം; പോസ്റ്റര്‍ പെണ്‍കുട്ടിയായി മനികാ ബത്ര
ദില്ലി: ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ടേബിള്‍ ടെന്നീസിന്റെ വര്‍ണാഭമായ ഒരു കാലഘട്ടമാണ് 2018. യുവതാരങ്ങളുടെ ഉദയം ലോക നിലവാരത്തിലേക്ക് ഇന്ത്യയുടെ ടേബിള്‍ ടെന്നീസിനെയും ഉയര്‍ത്തിയിരിക്കുന്നു. ലോകത്തിലെ ഏതു വമ്പന്മാരെയും തങ്ങളുടെ ദിവസത്തില്‍ അട്ടിമറിക്കാന്‍ ശേഷിയുള്ളവരാണ് ഇന്ത്യന്‍ താരങ്ങള്‍. സമീപകാലത്തെ വിജയങ്ങള്‍ ഇതിന് അടിവരയിടുന്നു.
മെല്‍ബണ്‍ ടെസ്റ്റ്: ഏഴ് വയസ്സുകാരന്‍ ഓസ്ട്രേലിയന്‍ ടീമില്‍ !! വൈസ് ക്യാപ്റ്റനും കുട്ടിത്താരം തന്നെ
ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ ജേത്രിയായ മനികാ ബത്രയാണ് താരങ്ങളില്‍ മുന്‍പിലുള്ളതെന്നുപറയാം. കോമണ്‍വെല്‍ത്തിലെ ജയത്തിന് പിന്നാലെ ഏഷ്യന്‍ ഗെയിംസിലെ ചരിത്ര മെഡലുകളും ഇന്ത്യയുടെ ഭാവി ശോഭനമാക്കുന്നു. വര്‍ഷങ്ങളായി ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് മുഖമായിരുന്ന ശരത് കമലും കരിയറിലെ നിറുകയിലാണ്.

ഇന്ത്യന്‍ ടേബിള്‍ ടെന്നീസിലെ ഏറ്റവും മികച്ച വര്‍ഷമാണ് ഇതെന്ന് ശരത് കമല്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം തങ്ങള്‍ മെഡല്‍ നേടുമെന്ന് പറഞ്ഞിരുന്നെങ്കില്‍ ആരും വിശ്വസിക്കില്ലായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞെന്ന് താരം ചൂണ്ടിക്കാട്ടി. ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ടീം ഇനത്തില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു ശരത് കമല്‍. മനികാ ബത്രയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സിലും താരം ഏഷ്യന്‍ ഗെയിംസ് വെങ്കലം സ്വന്തമാക്കി.
ഏഷ്യന്‍ ഗെയിംസിലെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടുന്നത്. ടേബിള്‍ ടെന്നീസിലെ ലോകോത്തര താരങ്ങളെല്ലാം ഏഷ്യയില്‍നിന്നുള്ളവരാണ് എന്നുള്ളതുകൊണ്ടുതന്നെ ഈ മെഡലിന് തിളക്കമേറും. ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ലോക നാലാം നമ്പറുമായ ഫെങ് ടിയാന്‍വെയിയെ തോല്‍പ്പിച്ച് കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടിയ മനികാ ബത്രയുടെ ഉദയവും ഈ വര്‍ഷം തന്നെ. ഡബിള്‍സില്‍ വെള്ളിയും മിക്‌സഡ് ഡബിള്‍സില്‍ വെങ്കലവും നേടി കോമണ്‍വെല്‍ത്തിലെ താരമായാണ് മനിക മടങ്ങിയത്. ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ടുവരുന്ന യുവതാരങ്ങള്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ക്കും ചിറകു നല്‍കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications