Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരിച്ചവരെ കാണാറുണ്ടെന്ന് പ്രമുഖ ഫുട്‌ബോള്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജന്‍ മനോജ് നൈറ്റ് ശ്യാമളന്റെ സിക്‌സ്ത് സെന്‍സ് ഹോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. മരിച്ചവരെ കാണുന്ന ബാലന്റെ കഥ പറഞ്ഞ സിനിമയിലെ കുട്ടിയെപോലെയാണ് താനെന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെ യുവതാരം ഫാബിയന്‍ ഡെല്‍ഫ് പറയുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇംഗ്ലീഷ് മിഡ് ഫീല്‍ഡറുടെ വെളിപ്പെടുത്തല്‍.

പല തവണയായി താന്‍ പ്രേതങ്ങളെ കണ്ടിട്ടുണ്ടെന്ന് ഫാബിയന്‍ പറയുന്നു. വില്ല പാര്‍ക്കില്‍ ആസ്റ്റണ്‍ വില്ലയ്ക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രേത അനുഭവം. പഴയ ഒരു ഹോട്ടലിലായിരുന്നു അന്ന് താമസിച്ചിരുന്നത്. മുറിയിലെ പല വസ്തുക്കളും ചലിക്കുന്നതായി താന്‍ കണ്ടു. മുടിയിഴകള്‍ തന്റെ കഴുത്തില്‍ മുട്ടുന്നതായി അനുഭവപ്പെട്ടെന്നും ഫാബിയന്‍ പറയുന്നു.

ghost

നാലു മാസം മുന്‍പും ഫാബിയന്‍ പ്രേതത്തെ കണ്ടു. അന്ന് രണ്ടു പ്രേതങ്ങളെയാണ് ഒരുമിച്ചു കണ്ടത്. നേരത്തെ ശരീരമില്ലാത്തവയാണെങ്കില്‍ ഇത്തവണ ശരീരമുണ്ടായിരുന്നു. വീട്ടില്‍ വെച്ചായിരുന്നു അനുഭവം. താന്‍ അവയെ നോക്കിക്കൊണ്ടിരിക്കെ അവ ബാല്‍ക്കണിയിലേക്ക് നീങ്ങി അപ്രത്യക്ഷമായെന്നും ഫാബിയന്‍ പറഞ്ഞു.

തനിക്ക് ആറാം ഇന്ദ്രയമുള്ളതുകൊണ്ടാണ് പ്രേതങ്ങളെ കാണുന്നതെന്നും സിക്‌സ്ത് സെന്‍സിലെ കുട്ടി യഥാര്‍ഥത്തില്‍ താനാണെന്നുമാണ് ഫാബിയന്റെ നിരീക്ഷണം. എന്തായാലും പ്രേതങ്ങളെ കാണുമ്പോള്‍ ഇപ്പോള്‍ ഫാബിയന് ഭയമൊന്നുമില്ലാതായിട്ടുണ്ട്. ആസ്റ്റണ്‍ വില്ലയ്ക്കുവേണ്ടി കളിച്ചിരുന്ന ഫാബിയന്‍ പിന്നീട് സിറ്റിയുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.

Story first published: Thursday, April 7, 2016, 8:46 [IST]
Other articles published on Apr 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+