Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പോര്‍ട്‌സിലെ വര്‍ഗശത്രുക്കള്‍!

പരസ്പരം കണ്ടാല്‍ കടിച്ചുകീറാന്‍ നില്‍ക്കുന്ന പോലെയാണ് കളിക്കളത്തില്‍ ചില കളിക്കാരുടെ പെരുമാറ്റം. ഇടിക്കൂട്ടില്‍ ഹോളിഫീല്‍ഡ്‌സിന്റെ ചെവി കടിച്ചെടുത്ത മൈക് ടൈസനും മിച്ചല്‍ സ്റ്റാര്‍കിന് നേരെ ക്രിക്കറ്റ് ബാറ്റ് വലിച്ചെറിഞ്ഞ കീരണ്‍ പൊള്ളാര്‍ഡുമൊക്കെ ഓരോ കാലഘട്ടത്തില്‍ ഈ കലാപങ്ങളുടെ ഉദാഹരണങ്ങളാണ്. ഇന്ത്യയ്ക്കുമുണ്ട് കളിക്കളത്തില്‍ പ്രശ്‌നക്കാരായ കുറെ കളിക്കാര്‍.

ഹര്‍ഭജന്‍ സിംഗ്, ശ്രീശാന്ത് എന്നിങ്ങനെ പോയിപ്പോയി ക്യാപ്റ്റന്‍ എം എസ് ധോണിയും രവീന്ദ്ര ജഡേജയും വരെയെത്തി നില്‍ക്കുന്നു ഈ ബാഡ് ബോയ്‌സിന്റെ നിര. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍ ജഡേജയെ ചീത്ത വിളിച്ചപ്പോള്‍ പിഴ കിട്ടിയത് ജഡേജയ്ക്ക്. പണ്ട് ഹർഭജന്‍ ശ്രീശാന്തിനെ തല്ലിയപ്പോള്‍ ശാസന കിട്ടിയത് ശ്രീശാന്തിന് എന്ന പോലെ തന്നെ.

കളിക്കളത്തിന് അകത്ത് പരസ്പരം വന്നാല്‍ ഇടയുന്ന കളിക്കാരുടെ പട്ടിക നോക്കൂ. വഴക്കുകള്‍ എല്ലാം വ്യക്തിപരം ആകണമെന്നില്ല, കളിയുടെ രസം കൂട്ടുന്നവയുമാകാം. ചിത്രങ്ങളിലേക്ക്.

സച്ചിന്‍ - വോണ്‍

സച്ചിന്‍ - വോണ്‍

ഒരു അടികൂടലും ഇല്ല. ഒരു സ്ലെഡ്ജിംഗും ഇല്ല. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും ക്ലാസിക് യുദ്ധങ്ങളില്‍ ചിലത് നടന്നത് സച്ചിനും വോണും പരസ്പരം വരുമ്പോഴാണ്. ജനറേഷന്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ലെഗ് സ്പിന്‍ മാന്ത്രികനും. ആരാണ് ജയിച്ചത് തോറ്റത് എന്ന് കണക്കെടുക്കാന്‍ പറ്റില്ല. അത്രയ്ക്കുണ്ട് ഇരുവരുടെയും പ്രതിഭ.

ടൈസന്‍ - ഹോളിഫീല്‍ഡ്

ടൈസന്‍ - ഹോളിഫീല്‍ഡ്

ഈ അടി നേര്‍ വിപരീതം. ശരിക്കും കയ്യാങ്കളി. അമേരിക്കയുടെ പ്രൊഫഷണല്‍ ബോക്‌സിംഗ് ഇതിഹാസമായ മൈക് ടൈസന്‍ എന്തിനത് ചെയ്തു. 1997 ലായിരുന്നു ടൈസന്റെ കരിയറിന് തന്നെ കളങ്കമായ ഈ കടി. ഹോളിഫീല്‍ഡിന്റെ ചെവി കടിച്ചെടുത്ത ടൈസനെ അയോഗ്യനാക്കുകയായിരുന്നു.

ഹര്‍ഭജന്‍ - സൈമണ്ട്‌സ്

ഹര്‍ഭജന്‍ - സൈമണ്ട്‌സ്

ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിംഗും ഓസ്‌ട്രേലിയയുടെ ആന്‍ഡ്രൂ സൈമണ്ട്‌സും തമ്മിലുള്ള അടി കളിക്കളത്തിന് പുറത്തേക്കും പോയി. സൈമണ്ട്‌സിനെ ഹര്‍ഭജന്‍ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. സച്ചിന്‍ ഇടപെട്ടാണ് ഭാജിയെ കേസില്‍ നിന്നും രക്ഷിച്ചെടുത്തത്.

ഫെഡറര്‍ - നദാല്‍

ഫെഡറര്‍ - നദാല്‍

കാളക്കൂറ്റന്റെ കരുത്തോടെ റാഫേല്‍ നദാല്‍ എന്ന സ്പാനിഷ് താരം പാളം തെറ്റിച്ച് വിട്ടത് ഫെഡ് എക്‌സ്പ്രസിനെ. ആധുനിക ടെന്നീസിലെ വിസ്മയങ്ങളാണ് റാഫെയും ഫെഡും.

ശ്രീശാന്ത് - ഹര്‍ഭജന്‍

ശ്രീശാന്ത് - ഹര്‍ഭജന്‍

ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചതില്‍ ഹര്‍ഭജന് പങ്കുണ്ടോ. ഉണ്ട് എന്ന് വിശ്വസിക്കുന്നവരുണ്ട്. ഐ പി എല്‍ മത്സരത്തിനിടെ ഭാജി ശ്രീശാന്തിനെ അടിച്ചതും പിന്നീട് ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്നും വിലക്കപ്പെട്ടതും എല്ലാം തമ്മില്‍ ഒരു ചേര്‍ച്ചക്കുറവുണ്ട്.

സ്റ്റാര്‍ക് - പൊള്ളാര്‍ഡ്

സ്റ്റാര്‍ക് - പൊള്ളാര്‍ഡ്

ഐ പി എല്ലിന്റെ ഏഴാം സീസണിലാണ് ബാംഗ്ലൂരിന്റെ മിച്ചല്‍ സ്റ്റാര്‍കും മുംബൈയുടെ പൊള്ളാര്‍ഡും വഴക്കടിച്ചത്. സ്്റ്റാര്‍ക് പൊളളാര്‍ഡിന് നേരെ പന്തെറിഞ്ഞു. പൊള്ളാര്‍ഡ് തിരിച്ച് ബാറ്റും എറിഞ്ഞു.

അക്തര്‍ - സച്ചിന്‍

അക്തര്‍ - സച്ചിന്‍

ഇന്ത്യ - പാക് ക്രിക്കറ്റ് യുദ്ധം പോലെ എന്ന് പറയാറുണ്ട്. ആ യുദ്ധത്തിലെ രണ്ട് സേനാനായകന്മാരാണ് സച്ചിനും അക്തറും. 2003 ലോകകപ്പില്‍ വീരവാദവുമായെത്തിയ അക്തറെ സച്ചിന്‍ അടിച്ചുപരത്തിക്കളഞ്ഞു.

ആന്‍ഡേഴ്‌സണ്‍ - ജഡേജ

ആന്‍ഡേഴ്‌സണ്‍ - ജഡേജ

ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ഒന്നാം ടെസ്റ്റിനിടെയാണ് ജഡേജയെ ചീത്ത വിളിച്ച് ആന്‍ഡേഴ്‌സണ്‍ വിവാദ നായകനായത്. എന്നാല്‍ വഴക്ക് കളിക്കളത്തില്‍ തീര്‍ന്നില്ല. കടുപ്പമേറിയ വാക്കുകളാണ് ആന്‍ഡേഴ്‌സണ്‍ ധോണിയെയും ജഡേജയെയും വിളിച്ചത്. എന്നാലും ആന്‍ഡേഴ്‌സനെ വെറുതെ വിടുകയായിരുന്നു.

ശ്രീശാന്ത് - സൈമണ്ട്‌സ്

ശ്രീശാന്ത് - സൈമണ്ട്‌സ്

ഓസ്‌ട്രേലിയന്‍ താരമായ ആന്‍ഡ്രൂ സൈമണ്ട്‌സുമായി ശ്രീശാന്തും ഉടക്കിയിട്ടുണ്ട്. കളിക്കാതെ പന്ത്രണ്ടാമനായി ഇരിക്കുമ്പോള്‍ പോലും ശ്രീശാന്ത് സൈമണ്ട്‌സിനെ വെറുതെ വിട്ടിട്ടില്ല.

Story first published: Thursday, August 7, 2014, 12:07 [IST]
Other articles published on Aug 7, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+