വീണ്ടും ബൗണ്‍സര്‍: ജോണ്‍സന്റെ തീപ്പന്ത് കോലിയുടെ തലയില്‍!
അഡിലെയ്ഡ്: ക്രിക്കറ്റിലെ തീക്കളിയായ ബൗണ്‍സര്‍ വിട്ടുകളയാന്‍ ഓസ്‌ട്രേലിയയ്ക്ക് മനസ്സില്ല. ഇത്തവണ ഏറ് കൊണ്ടത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സനാണ് കോലിയുടെ തലയില്‍ പന്ത് കൊള്ളിച്ചത്. ഓസ്‌ട്രേലിയന്‍ താരമായ ഫില്‍ ഹ്യൂസ് ബൗണ്‍സര്‍ കൊണ്ട് മരിച്ചുവീണതിന്റെ ഞെട്ടല്‍ മാറും മുമ്പേ തുടങ്ങിയ അഡിലെയ്ഡ് ടെസ്റ്റിലാണ് സംഭവം.
മുപ്പത്തിയൊന്നാം ഓവറില്‍ ക്രീസിലെത്തിയ വിരാട് കോലിയെ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ സ്വീകരിച്ചത് തന്നെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ടാണ്. മിച്ചല്‍ ജോണ്‍സന്റെ ചീറിയെത്തിയ ഒരു ബൗണ്‍സറില്‍ നിന്നും രക്ഷപ്പെടാന്‍ കോലി കുനിഞ്ഞെങ്കിലും പന്ത് തലയില്‍ തട്ടി. പേടിച്ചുപോയ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഉടന്‍ തന്നെ കോലിക്ക് സമീപം ഓടിയെത്തി. ചിത്രങ്ങളിലേക്ക്.

കോലിക്ക് ജോണ്‍സന്റെ വെല്‍ക്കം
പരമ്പരയിലെ ആദ്യ ടെസ്റ്റ്. കോലിയുടെ ആദ്യത്തെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ ക്യാപ്റ്റനെ മിച്ചല്‍ ജോണ്‍സന് വരവേറ്റത് ഇങ്ങനെ.

എല്ലാവരും പേടിച്ചുപോയി
കോലിയുടെ ഹെല്‍മറ്റില്‍ പന്ത് തട്ടിയതും എല്ലാവരും പേടിച്ചുപോയി. ജോണ്‍സന്‍ അടക്കമുള്ള താരങ്ങള്‍ ഓടിയെത്തുകയും ചെയ്തു.

സാരമില്ല, കളി തുടരാം
കോലിക്ക് പ്രശ്‌നങ്ങളൊന്നുമില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് കളി വീണ്ടും തുടര്‍ന്നത്.

ഹ്യൂസിന്റെ ഓര്‍മയുണ്ട്
ബൗണ്‍സര്‍ തലയില്‍ കൊണ്ട് മരിച്ചുപോയ ഫില്‍ ഹ്യൂസിന്റെ ഓര്‍മകളില്‍ നിന്നും കളിക്കാര്‍ ഇനിയും മുക്തരായിട്ടില്ല.

കോലി ബാറ്റിംഗ് ഫോമില്‍
പന്ത് കൊണ്ടെങ്കിലും കോലിയുടെ ബാറ്റിംഗിനെ അത് ബാധിച്ചില്ല. മികച്ച ഷോട്ടുകളുതിര്‍ന്ന് കോലി ബാറ്റിംഗ് തുടരുകയാണ്.

ഓസ്‌ട്രേിലിയ റിട്ടയേര്‍ഡ്
തലേന്നത്തെ സ്‌കോറായ 517 ന് 7 എന്ന സ്‌കോറില്‍ ഓസ്‌ട്രേലിയ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications