Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ജൂനിയര്‍ ദ്രാവിഡ്' രാഹുലിന് സിഡ്‌നിയില്‍ കന്നിസെഞ്ചുറി

സിഡ്‌നി: കെ എല്‍ രാഹുല്‍ എന്ന കര്‍ണാടക ഓപ്പണര്‍ ഇന്ത്യന്‍ ടീമിലെത്തുന്നതിന് മുമ്പേ ആളുകള്‍ പറഞ്ഞിരുന്നു, ഇയാള്‍ കളിക്കുന്നത് സാക്ഷാല്‍ ദ്രാവിഡിനെപ്പോലെയാണെന്ന്. രാഹുല്‍ ദ്രാവിഡിന്റെ ടെക്‌നിക്കല്‍ പെര്‍ഫെക്ഷനും ക്ഷമയും രാഹുല്‍ ഒരിക്കല്‍ കൂടി പുറത്തെടുത്തപ്പോള്‍ പിറന്നത് ടെസ്റ്റ് ക്രിക്കറ്റിലെ മനോഹര സെഞ്ചുറികളിലൊന്ന്. സിഡ്‌നിയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് രാഹുലിന്റെ കന്നി സെഞ്ചുറി.

രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന രാഹുലിന് ഇത്തവണ ബാറ്റ് ചെയ്യേണ്ടി വന്നത് ഓപ്പണറായിട്ട്. അരങ്ങേറ്റം മധ്യനിരയിലായിരുന്നു. അത് പാളി. രണ്ടിന്നിംഗ്‌സിലും വീക്ക് ഷോട്ടുകള്‍ കളിച്ച് പുറത്തായി. എന്നാല്‍ സിഡ്‌നിയില്‍ കളി മാറി. എണ്ണം പറഞ്ഞ ഷോട്ടുകളിലൂടെ രാഹുല്‍ തന്റെ കന്നി സെഞ്ചുറി കെട്ടിപ്പെടുത്തു. സ്‌കോര്‍ തുറക്കുന്നതിന് മുമ്പേ സഹ ഓപ്പണര്‍ വിജയിയെ നഷ്ടപ്പെട്ടതൊന്നും രാഹുലിന് പ്രശ്‌നമായില്ല.

klrahul

ആദ്യം രോഹിത് ശര്‍മയ്‌ക്കൊപ്പവും പിന്നീട് ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പവും രാഹുല്‍ ഇന്നിംഗ്‌സ് കെട്ടിപ്പെടുത്തു. രാഹുല്‍ പങ്കാളിയായ രണ്ട് കൂട്ടുകെട്ടുകള്‍ ഇന്ത്യയുടെ നില ഭദ്രമാക്കി. 262 പന്തില്‍ 110 റണ്‍സാണ് രാഹുല്‍ സിഡ്‌നിയില്‍ അടിച്ചുകൂട്ടിയത്. 13 ഫോറും ഒരു സിക്‌സും ഇന്നിംഗ്‌സിന് കരുത്തായി. ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് റിട്ടേണ്‍ ക്യാച്ചിലൂടെയാണ് രാഹുലിനെ മടക്കിയത്.

ഒരു സെഞ്ചുറി അടിച്ചു എന്നത് മാത്രമല്ല, യുവ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പുത്തന്‍ ടീമിലേക്ക് ഒരു സംഭാവന കൂടിയാണ് ലോകേഷ് രാഹുല്‍. ശിഖര്‍ ധവാനെപ്പോലുള്ള ഓപ്പണര്‍മാര്‍ കണ്ടുപഠിക്കേണ്ട ക്ഷമയും ആറ്റിറ്റിയൂഡും. കാലങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ഒരു തികഞ്ഞ ടെസ്റ്റ് ഓപ്പണറെ കിട്ടുന്നതിന്റെ സൂചനയാണ് രാഹുല്‍. വി വി എസ് ലക്ഷ്മണെപ്പോലുള്ള താരങ്ങള്‍ രാഹുലിന്റെ സെഞ്ചുറി നേട്ടത്തില്‍ അഭിനന്ദനവുമായെത്തി.

Story first published: Thursday, January 8, 2015, 11:20 [IST]
Other articles published on Jan 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+