Khelo India Winter Games: ആദ്യമായി ഫിഗര്‍ സ്‌കേറ്റിങും, ആറാം എഡിഷന് ലഡാക്കില്‍ തുടക്കം
ലേ (ലഡാക്ക്): ആറാമത് ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസിന്റെ ജമ്മു കാശ്മീരിലെ ലഡാക്കില്‍ കൊടിയേറി. നവാംഗ് ഡോര്‍ജന്‍ സ്‌റ്റോബ്ദന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഭരണപ്രദേശമായ ലഡാക്ക് ലെഫ്റ്റനന്റ ഗവര്‍ണര്‍ കവീന്ദര്‍ ഗുപ്തയാണ് മേള ഉദ്ഘാടനം ചെയ്തത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്‌പോര്‍ട്‌സ് വിഷനെ ഉദ്ഘാടന ചടങ്ങില്‍ അഭിനന്ദിച്ചിരിക്കുകയാണ് അദ്ദേഹം.
ഇത്തരമൊരു മേളയ്ക്കു ആതിഥേയത്വം വഹിക്കാന്‍ തയ്യാറായ ലഡാക്കിനെ കായിക മന്ത്രി മന്‍സുഖ് മന്‍ഡാവിയ പ്രശംസിക്കുകയും ചെയ്തു. ഗെയിംസിന്റെ ലഡാക്ക് ഘട്ട മല്‍സരങ്ങള്‍ക്കാണ് തുടക്കമായിരിക്കുന്നത്. 26 വരെ നീളുന്ന മേളയില്‍ ഫിഗര്‍ സ്‌കേറ്റിങ് ആദ്യമായി ഉള്‍പ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. സ്‌കേറ്റിങിനെ കൂടാതെ ഐസ് ഹോക്കിയും ഇവിടെ നടക്കും.

photocredit/KIWG 2026
ലഡാക്കിലെ കേന്ദ്ര ഭരണപ്രദേശം ഇത് മൂന്നാം തവണയാണ് ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസിനു ആതിഥേയത്വം വഹിക്കുന്നത്. ഗെയിംസിന്റെ മഞ്ഞ് പാദ (Snow Leg) മല്‍സങ്ങള്‍ ഈ വര്‍ഷം പിന്നീട് ഗുല്‍മാര്‍ഗ്, ജമ്മു ആന്റ് കാശ്മീര്‍ എന്നീവിടങ്ങൡലായി നടക്കും.
പരമ്പരാഗത സംഗീതത്തിന്റെയും നൃത്തങ്ങളുടെയും അകമ്പടിയോടെയാണ് മേളയ്ക്കു തുടക്കമായത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ആര്‍മ ഇലവനും യുടി ലഡാക്കും തമ്മിലുള്ള പ്രദര്‍ശന ഹോക്കി മല്‍സരവും സംഘടിപ്പിച്ചിരുന്നു.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ യുവജന സേവന, കായിക വകുപ്പാണ് ഗെയിംസ് സംഘടിപ്പിച്ചത്. ഗെയിംസിന്റെ നടത്തിപ്പിനായുള്ള സാങ്കേതിക വൈദഗ്ധ്യം നല്‍കുന്നത് ദേശീയ കായിക പ്രമോഷണല്‍ ബോഡികളാണ്.
ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസിന് ഒരിക്കല്‍കൂടി വേദിയായ ലഡാക്കിലെ കേന്ദ്ര ഭരണ പ്രദേശത്തെ അഭിനന്ദിച്ച് കൊണ്ട് സന്ദേശമയച്ചിരിക്കുകയാണ് മന്‍സുഖ് മന്‍ഡാവിയ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനം, കേന്ദ്രീകൃത നയം, പ്രാദേശിക പ്രതിബദ്ധത എന്നിവയിലൂടെ എന്തൊക്കെ നേടിയെടുക്കാന്‍ കഴിയുമെന്നതിന്റെ പ്രതീകമായി ലഡാക്ക് ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു.
മൂന്നു വേദികളിലായി നടക്കുന്ന ഗെയിംസില്‍ 480 അത്‌ലറ്റുകളടക്കം ആകെ 1060 പേരാണ് പങ്കെടുക്കുന്നത്. പുതുക്കിപ്പണിത എന്‍ഡിഎസ് സ്റ്റേഡിയത്തെ കൂടാതെ ഗുപുക്‌സിലെ കുളം, ലഡാക്ക് സ്‌കൗട്ട്‌സ് റെജിമെന്റല്‍ സെന്റര്‍ റിങ്ക് എന്നിവയാണ് മറ്റു മല്‍സരവേദികള്‍.
ഒളിംപിക്‌സിലെ മല്‍സര ഇനങ്ങളിലൊന്നായ ഫിഗര്‍ സ്‌കേറ്റിങും ഇത്തവണ ഗെയിംസിലുണ്ട്. ആദ്യമായാണ് ഗെയിംസില്‍ ഇതു മല്‍സര ഇനമാക്കിയത്. ഇന്ത്യയിലെ ചില മികച്ച സ്‌കേറ്റര്‍മാര്‍ ഈയിനത്തില്‍ മല്‍സരിക്കാന്‍ ഇറങ്ങുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications