ഗുല്‍മാര്‍ഗ് (ജമ്മു കാശ്മീര്‍): ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസിന്റെ രണ്ടാംപാദ മല്‍സരങ്ങളില്‍ക്കു ഗുല്‍മാര്‍ഗ് തയ്യാറെടുത്തു കഴിഞ്ഞു. ലഡാക്കിലെ ആവേശകരമായ ആദ്യ പാദത്തിനു ശേഷമാണ് രണ്ടാംപാദ മല്‍സരങ്ങള്‍ ഈ മാസം 23 മുതല്‍ 26 വരെ ഗുല്‍മാര്‍ഗില്‍ നടക്കാനിരിക്കുന്നത്. മരംകോച്ചുന്ന ഇവിടുത്തെ തണുപ്പിന് ഇടയിലും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് അത്‌ലറ്റുകള്‍.
നേരത്ത ലഡാക്കില്‍ നടന്ന ആദ്യപാദത്തില്‍ സ്‌കേറ്റിങ്, ഹോക്കിയുള്‍പ്പെടെയുള്ള മല്‍സരങ്ങളാണ് സംഘടിപ്പിച്ചത്. ഇതു ആറാമത്തെ വര്‍ഷമാണ് ഹിമാലയന്‍ കലണ്ടറില്‍ ഗെിംസ് നടക്കാനിരിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു നഗരത്തിനും അവകശപ്പെടാനില്ലാത്ത നേട്ടം കൂടിയാണിത്. 2020ലെ പ്രഥമ ഗെയിംസ് മുതല്‍ വേദി ഇവിടെ തന്നെ ആയതിനാല്‍ ഇന്ത്യയുടെ വിന്റര്‍ സ്‌പോര്‍ട്‌സ് തലസ്ഥാനമെന്ന വിളിപ്പേരും ഇപ്പോള്‍ ഗുല്‍മാര്‍ഗിന് ലഭിച്ചിരിക്കുകയാണ്.

ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസില്‍ ഇത്തവണ ഗുല്‍മാര്‍ഗ് പാദത്തില്‍ നാലു മെഡല്‍ ഇവന്റുകളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. സ്‌കീ മൗണ്ട്‌നിയറിങ്, ആല്‍പീന്‍ സ്‌കീയിങ്, നോര്‍ഡിക് സ്‌കീയിങ് (ക്രോസ് കണ്‍ട്രി), സ്‌നോ ബോര്‍ഡിങ് എന്നിവയിവാണ് മെഡലുകള്‍ കാത്തിരിക്കുന്നത്.
ഏകേശം 400 ഓളം അത്‌ലറ്റുകളാണ് ഗുല്‍മാര്‍ഗ് പാദ മല്‍സരങ്ങളില്‍ അണിനിരക്കുക. ഇതില്‍ കൂടുതല്‍ പേരും മല്‍സരിക്കുക സ്‌നോ ഇവന്റുകളിലാണ്. ഏറ്റവുമധികം പേരാവട്ടെ ആല്‍പീന്‍ സ്‌കീയിങിലുമാണുള്ളത്.
ഒരു പുതിയ കായിക ആത്മവിശ്വാസത്തിന്റെ പ്രതീകമെന്നായിരുന്നു നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസിനെ വിശേഷിപ്പിച്ചത്. 36 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കായികതാരങ്ങളെ ഒരു മഞ്ഞുമൂടിയ ഈ വേദിയിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ ഗുല്‍മാര്‍ഗ് ഇന്ത്യയുടെ ശൈത്യകാല കളിസ്ഥലമായി മാറിയെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഞ്ഞുവീഴ്ച കൂടുതലാണ്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 8700 അടി ഉയരത്തില്‍ തയ്യാറെടുപ്പുകളും വലിയ വെല്ലുവിളിയാണ്. നിങ്ങള്‍ ഇവിടെ പരീശിലിക്കുന്നത് വെറും കാലുകള്‍ മാത്രല്ല നിങ്ങളുടെ ശ്വാസകോശത്തെയും നാഡികളെയും ക്ഷമയെയും കൂടിയാണ. ഗുല്‍മാര്‍ഗ് നിങ്ങളെ മികച്ചവരാക്കാന്‍ പ്രേരിപ്പിക്കുമെന്നും ജമ്മു കാശ്മീരില്‍ നിന്നുള്ള അത്‌ലറ്റായ അങ്കുഷ് ബസാല പറയുന്നു.

ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസിന്റെ വരവ് എല്ലാം മാറ്റി മറിച്ചുവെന്നാണ് മറ്റൊരു അത്‌ലറ്റായ കനിക ഷാനിന്റെ വാക്കുകള്‍. ഈയൊരു പ്ലാറ്റ്‌ഫോം ശൈത്യകാല സ്‌പോര്‍ട്‌സിനെയാകെ മാറ്റിയിട്ടുണ്ട്. ഖേലോ ഇന്ത്യ ഗെയിംസിന് മുമ്പ് നിങ്ങളെ ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നും കനിക വ്യക്തമാക്കി.
എന്നാല്‍ ഗുല്‍മാര്‍ഗില്‍ മല്‍സരിക്കാനിറങ്ങുകയെന്നത് വളരെ കഠിനമാണെന്നാണ് പൂനെയില്‍ നിന്നുള്ള അത്‌ലറ്റായ റിഷി ഗുല്‍ഹാനെ തുറന്നു പറഞ്ഞിരിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ നിങ്ങളുടെ നെഞ്ചില്‍ പിരിമുറുക്കും അനുഭവപ്പെടും. പക്ഷെ പിന്നീട് നിങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാല്‍ അതു നിങ്ങളുടെ മൂര്‍ച്ച കൂട്ടുകയും ചെയ്യും. ഇവിടെ ഓടുന്നത് നിങ്ങള്‍ ഒരു ബ്ലേഡിലൂടെ ഓടുന്നതു പോലെയാണെന്നും ഗുല്‍ഹാനെ പറയുന്നു.