Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ ഗെയിംസിനിന്നു കൊടിയിറക്കം

ദേശീയ ഗെയിംസിനിന്നു കൊടിയിറക്കം
തിരുവനന്തപുരം: പതിനഞ്ച് ദിവസം നീണ്ടു നിന്ന കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. തുടര്‍ച്ചയായ മൂന്നാം ദേശീയ ഗെയിംസിലും സര്‍വീസസാണ് ജേതാക്കള്‍. 54 സ്വര്‍ണം നേടി കേരളം റണ്ണറപ്പായി. വൈകിട്ട് നടക്കുന്ന സമാപനച്ചടങ്ങുകളോടെ ഗെയിംസിന് തിരശ്ശീല വീഴും.

91 സ്വര്‍ണവും 33 വെളളിയും 35 വെങ്കലവുമടക്കവും 159 മെഡല്‍ നേടിയാണ് 35ാം ദേശീയ ഗെയിംസില്‍ സര്‍വീസസ് ജേതാക്കളായത്. 54 സ്വര്‍ണവും 48 വെളളിയും 60 വെങ്കലവുമായി 162 മെഡല്‍ നേടി കേരളം റണ്ണറപ്പുമായി. അവസാന ദിവസം 17 സ്വര്‍ണമാണ് കേരളം നേടിയത്. ആകെ മെഡലുകളുടെ എണ്ണത്തില്‍ സര്‍വീസസിന് മുന്നിലെത്താനായെന്നുള്ളത് കേരളത്തിന് അഭിമാനാര്‍ഹമാണ്. ഇത്തവണ കേരളത്തിന് മെഡലുകള്‍ സമ്മാനിക്കുന്നതില്‍ ഏറിയ പങ്കും വഹിച്ചത് വനിതകളാണ്. ഇതിന് മുമ്പ് കേരളം റണ്ണറപ്പായത് 1999ലെ മണിപ്പൂര്‍ ദേശീയ ഗെയിംസിലാണ്. മണിപ്പൂരില്‍ 1999 ല്‍ നേടിയ 52 സ്വര്‍ണത്തിന്റെ റെക്കോര്‍ഡാണ് ഇന്നലെ മറികടന്നത്. ഇതിനു മുന്‍പു കേരളം ആതിഥ്യം വഹിച്ച 1987ല്‍ നേടിയത് 29 സ്വര്‍ണമായിരുന്നു.

national-games

വൈകിട്ട് ആറിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടങ്ങുന്ന പരിപാടികള്‍ രാത്രി 9ന് അവസാനിക്കും. ഗവര്‍ണര്‍ പി.സദാശിവമാണ് മുഖ്യാതിഥി. ഉദ്ഘാടനച്ചടങ്ങില്‍ ധൂര്‍ത്തിനെപ്പറ്റിയും പാകപ്പിഴകളെപ്പറ്റിയും വ്യാപക പരാതികളാണുണ്ടായത്. ഇവയെല്ലാം പരിഹരിച്ച് സമാപനച്ചടങ്ങ് നടത്തുമെന്നാണ് അധികൃതരുടെ വാദം.

നടി ശോഭനയുടെ റിവേഴ്‌സ് ഓഫ് ഇന്ത്യ എന്ന നൃത്ത ശില്‍പ്പത്തോടെയാണ് സമാപനച്ചടങ്ങുകള്‍ക്ക് തുടക്കമാവുക. ശോഭനക്കൊപ്പം നാല്‍പ്പതോളം നര്‍ത്തകരും അണിനിരക്കും. ഇന്ത്യയിലെ നദികളെക്കുറിച്ചുളതാണ് നൃത്തശില്‍പ്പം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തനത് കലാരൂപങ്ങളുടെ അവതരണവും ഉണ്ടാകും. 151 പേര്‍ അണി നിരക്കുന്ന വാദ്യമേളവും അരങ്ങേറും. കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയും ചടങ്ങിന് മാറ്റ് കൂട്ടും. മാര്‍ച്ച് പാസ്റ്റും മെഡല്‍ വിതരണവും കഴിഞ്ഞ് അവസാന ഇനമായി ഗോവയില്‍ നിന്നുള്ള കലാകാരന്‍മാരുടെ പരിപാടികല്‍ അരങ്ങേറും. ഗോവയിലാണ് അടുത്ത ദേശീയ ഗെയിംസ് നടക്കുന്നത്.

Story first published: Saturday, February 14, 2015, 9:59 [IST]
Other articles published on Feb 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+