For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്‍ക്ലാസികോ ഓസ്‌കര്‍ ഗോസ് ടു മെസി! യു ആര്‍ അമേസിംഗ് റാമോസ് !! അഭിനന്ദിക്കാനും ട്രോളാനും മിടുക്കി!!

ക്രിസ്റ്റിയാനോയാണോ മെസിയാണോ ഇഷ്ട താരമെന്ന ചോദ്യത്തിന് ചെറു പുഞ്ചിരിയോടെ ബാലന്‍സ് ചെയ്യാനാണ് റോബര്‍ട്‌സ് ശ്രമിച്ചത്.

By കാശ്വിൻ

മാഡ്രിഡ്: ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ വിഖ്യാത അഭിനേത്രി ജൂലിയ റോബര്‍ട്‌സ് റയല്‍മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെ ഒന്നറിയാതെ ട്രോളിപ്പായി ! എല്‍ക്ലാസികോ മത്സരശേഷം ബാഴ്‌സയുടെയും റയല്‍മാഡ്രിഡിന്റെയും കളിക്കാരുമായി കൂടിക്കാഴ്ച നടത്തിയ റോബര്‍ട്‌സ് റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോേസിനെ അഭിനന്ദിച്ചതാണ് സൂപ്പര്‍ സീനായത്.

താങ്കള്‍ എന്നത്തേയും പോലെ അതി ഗംഭീരമായി ! നല്ലത് പറയാമെന്ന് കരുതിയാകാം ജൂലിയ റോബര്‍ട്‌സ് ഇങ്ങനെ പറഞ്ഞത്. പക്ഷേ, എല്‍ക്ലാസികോയില്‍ തുടരെ രണ്ടാം സീസണിലും ചുവപ്പ് കാര്‍ഡ് കണ്ടതിന്റെ ക്ഷീണത്തില്‍ നില്‍ക്കുന്ന റാമോസിനോട് ഇത് പറയുന്നതെന്ന് ഓര്‍ക്കണം. റാമോസ് പക്ഷേ, ഇത് ചെറിയ തമാശയായി കണക്കാക്കി ഹോളിവുഡ് താരത്തെ ക്ലബ്ബിന്റെ ഡ്രസിംഗ് റൂമെല്ലാം കാണിച്ചു കൊടുത്തു.

27-julia

കളിക്കാര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഫോട്ടോക്ക് പോസ് ചെയ്തും ജൂലിയ മാഡ്രിഡ് ക്ലബ്ബിന്റെ സ്വീകരണം ആസ്വദിച്ചു. മെസിക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ജൂലിയ അതിന് നല്‍കിയ ക്യാപ്ഷന്‍ മനോഹരമായി : ഓസ്‌കര്‍ ഗോസ് ടു മെസി !

ക്രിസ്റ്റിയാനോയാണോ മെസിയാണോ ഇഷ്ട താരമെന്ന ചോദ്യത്തിന് ചെറു പുഞ്ചിരിയോടെ ബാലന്‍സ് ചെയ്യാനാണ് റോബര്‍ട്‌സ് ശ്രമിച്ചത്.

റയല്‍ മാഡ്രിഡ് ക്ലബ്ബ് ആസ്ഥാനവും ഡ്രസിംഗ് റൂമും എല്ലാം കണ്ടത് വലിയ അനുഭവമായെന്നും താരങ്ങള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ എന്നും ഓര്‍മയിലുണ്ടാകുമെന്നും ജൂലിയ പറഞ്ഞു.

Story first published: Thursday, April 27, 2017, 14:38 [IST]
Other articles published on Apr 27, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+