ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനമായ ഇന്ന് ഇന്ത്യ മെഡല്‍ പട്ടികയിലേക്ക് രണ്ട് മെഡല്‍ കൂടി ചേര്‍ത്തു. രണ്ടും സ്ക്വാഷ് ഇനത്തിലൂടെയായിരുന്നു. ദീപിക പള്ളിക്കലിനു പുറമേ ജോഷ്ന ചിന്നപ്പയാണ് സ്ക്വാഷ് വിഭാഗം സിംഗിള്‍സിലൂടെ ഇന്ത്യക്കു വീണ്ടും വെങ്കല മെഡല്‍ നേടിയെടുത്തത്.
സെമിഫൈനലില്‍ മലേഷ്യയുടെ ശിവാസന്ഗാരി സുബ്രമണ്യത്തിനോടാണ് ജോഷ്ന തോല്‍വി വഴങ്ങിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട 27 ആയി. ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും 27 വെങ്കലവും ഉള്‍പ്പെടെ മെഡല്‍ പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ.