ചെല്‍സി ആഴ്‌സണല്‍ മത്സരത്തിനിടെ കോച്ചുമാര്‍ തമ്മില്‍ കൈയ്യാങ്കളി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ആഴ്‌സണല്‍ മത്സരത്തിനിടെ കോച്ചുമാര്‍ തമ്മില്‍ കൈയ്യാങ്കളി. കളിക്കിടെ നടന്ന ഒരു ഫൗളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവരും കൈക്കാങ്കളിയുടെ അടുത്തെത്തിയത്. ഇരുപതാം മിനിറ്റില്‍ ചെല്‍സി പ്രതിരോധനിരതാരം ഗാരി കാഹില്‍ ആഴ്‌സണലിന്റെ അലക്‌സി സാഞ്ചസിനെ ഫൗള്‍ ചെയ്തിരുന്നു. റഫറി കാഹിലിന് മഞ്ഞകാര്‍ഡ് കാട്ടുകയും ചെയ്തു.
എന്നാല്‍, ചുവപ്പ് കാര്‍ഡ് കാട്ടേണ്ട ഫൗള്‍ ആണ് അതെന്ന് കാട്ടി ആഴ്‌സണല്‍ കോച്ച് ആഴ്‌സന്‍ വെംഗര്‍ ചെല്‍സി കോച്ച് മൗറീന്യോയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തന്റെ മേഖലയില്‍ നിന്നും പുറത്തുകടന്ന വെംഗര്‍ മൗറീന്യോയുമായി വഴക്കിടുകയും നെഞ്ചില്‍ കൈവെച്ച് തള്ളാന്‍ ഒരുങ്ങുകയും ചെയ്തു. മൗറീന്യോ ബലമായി കൈ എടുത്തു മാറ്റുകയായിരുന്നു.

റഫറി മാര്‍ട്ടിന്‍ അറ്റ്കിന്‍സണ്‍ ഇരുവരെയും പിടിച്ചുമാറ്റുകയും ഗ്രൗണ്ടിന് പുറത്താക്കേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തതോടെ മൗറീന്യോയും വെംഗറും അടങ്ങി. ഇതാദ്യമായല്ല, ഇവര്‍ തമ്മില്‍ കളിക്കളത്തില്‍ കൊമ്പു കോര്‍ക്കുന്നത്. ചെല്‍സി ആഴ്‌സണല്‍ മത്സരങ്ങള്‍ക്കിടെ പലപ്പോഴും ഇവര്‍ വാക്കേറ്റം നടത്താറുണ്ട്. വാര്‍ത്താ സമ്മേളനങ്ങള്‍ക്കിടെയും പരസ്പരം കളിയാക്കുക പതിവാണ്.
നടന്ന മത്സരത്തില്‍ ചെല്‍സി 2-0 എന്ന സ്‌കോറിന് ആഴ്‌സണലിനെ തോല്‍പ്പിച്ചു. ബെല്‍ജയം സൂപ്പര്‍താരം ഏഡന്‍ ഹസാര്‍ഡ്, ഡിയേഗോ കോസ്റ്റ എന്നിവരാണ് എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ഹസാര്‍ഡിന്റെ ഗോള്‍. മികച്ച അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലും കിട്ടിയ അവസരങ്ങള്‍ മുതലെടുക്കുന്നതിലും ആഴ്‌സണല്‍ താരങ്ങള്‍ പരാജയപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications