ലണ്ടന്‍: ഒടുവില്‍ അത് സംഭവിച്ചു. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ കോച്ച് മൗറീന്യോയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സി ഒരിക്കല്‍ക്കൂടി പുറത്താക്കി. 1979ന് ശേഷം ടീമിന് ഏറ്റവും മോശം തുടക്കം സമ്മാനിച്ച കോച്ച് എന്ന ദുഷ്‌പേരുമായാണ് മൗറീന്യോ കളമൊഴിയുന്നത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സി ഇത്തവണ 16 കളികളില്‍ നിന്നും 15 പോയന്റുമായി 16ാം സ്ഥാനത്താണ്.
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അവസാന പതിനാറില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ് മൗറീന്യോയുടെ പുറത്താകല്‍ നീണ്ടത്. എന്നാല്‍ ഒടുവിലത്തെ മത്സരത്തില്‍ ലീസ്റ്റര്‍ സിറ്റിയോട് 2-1 എന്ന സ്‌കോറില്‍ തോറ്റതോടെ മാനേജ്‌മെന്റ് മൗറീന്യോയെ പുറത്താക്കാന്‍ തീരുമാനിക്കുയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

മോശം പ്രകടത്തില്‍ പേരില്‍ കളിക്കാരെ മൗറീന്യോ വിമര്‍ശിച്ചിരുന്നു. ടീം ആരാധകരുടെ പിന്തുണയും മൗറീന്യോയ്ക്ക് ലഭിച്ചെങ്കിലും പുറത്താകല്‍ അനിവാര്യമാകുകയായിരുന്നു. കളിഞ്ഞ തവണ ചാമ്പ്യന്‍മാരായ അതേ ടീം തന്നെയാണ് ഇത്തവണ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നത് എന്നതാണ് രസകരം.
2007ലും മൗറീന്യോയെ ടീം പുറത്താക്കിയിരുന്നു. മൗറീന്യോ പുറത്തായതോടെ പുതിയ കോച്ചിനെ നിയമിക്കുന്നതിനുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. മുന്‍ നെതര്‍ലന്‍ഡ്‌സ് മാനേജര്‍ ഗസ് ഹിഡിങ്ക് താത്ക്കാലിക മാനേജരായേക്കുമെന്നാണ് സൂചന. റയലിന്റെയും സെവിയ്യയുടെയും പരിശീലകനായിരുന്ന യുവാന്ദെ റാമോസിന്റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്.